---
title: "‘വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കാതിരിക്കാനുള്ള സന്മനസ്സ് അവര്‍ കാണിക്കാറുണ്ട്’: മഞ്ജു വാര്യര്‍ "
english_title: "‘They show the goodwill not to ask personal things’: Manju Warrier"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3987/they-show-the-goodwill-not-to-ask-personal-things-manju-warrier"
published_at: "2021-10-07T15:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ecc31f2de4_manju.jpg"
keywords: []
---

# ‘വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കാതിരിക്കാനുള്ള സന്മനസ്സ് അവര്‍ കാണിക്കാറുണ്ട്’: മഞ്ജു വാര്യര്‍ 

> **Lead Summary:** മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യറെ വിശേഷിപ്പിക്കാറുള്ളത് . എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നടി . കുറച്ച് കാലം സിനിമയില്‍ നിന്നും വിട്ടുനിന്നെങ്ങിലും ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് . മഞ്ജു വാര്യര്‍ ഇപ്പോള്‍ നടി മാത്രമല്ല ഗായികയും ,നിര്‍മ്മാതാവും കൂടിയാണ്. അടുത്തിടെ നടന്ന സൈമ അവാര്‍ഡില്‍ തമിഴിലും മലയാളത്തിലും ഒരേ സമയം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു. തമിഴില്‍ ധനുഷിനൊപ്പം ചെയ്ത അസുരന്‍ എന്ന സിനിമയാണ് മഞ്ജു വാര്യര്‍ക്ക് ഈ പുരസ്‌കാരം നേടിക്കൊടുത്തത് . മഞ്ജു തന്നെ നിര്‍മ്മിച്ച ചതുര്‍ മുഖമാണ് അവസാനമായി റിലീസ് ചെയ്ത സിനിമ. സണ്ണി വെയ്‌നായിരുന്നു ചിത്രത്തില്‍ നായകന്‍.

## Article Content

മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യറെ വിശേഷിപ്പിക്കാറുള്ളത് . എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നടി . കുറച്ച് കാലം സിനിമയില്‍ നിന്നും വിട്ടുനിന്നെങ്ങിലും ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് . മഞ്ജു വാര്യര്‍ ഇപ്പോള്‍ നടി മാത്രമല്ല ഗായികയും ,നിര്‍മ്മാതാവും കൂടിയാണ്. അടുത്തിടെ നടന്ന സൈമ അവാര്‍ഡില്‍ തമിഴിലും മലയാളത്തിലും ഒരേ സമയം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു. തമിഴില്‍ ധനുഷിനൊപ്പം ചെയ്ത അസുരന്‍ എന്ന സിനിമയാണ് മഞ്ജു വാര്യര്‍ക്ക് ഈ പുരസ്‌കാരം നേടിക്കൊടുത്തത് . മഞ്ജു തന്നെ നിര്‍മ്മിച്ച ചതുര്‍ മുഖമാണ് അവസാനമായി റിലീസ് ചെയ്ത സിനിമ. സണ്ണി വെയ്‌നായിരുന്നു ചിത്രത്തില്‍ നായകന്‍.

ഇപ്പോഴിതാ രണ്ടാം വരവില്‍ സിനിമയുടെ എല്ലാ മേഖലയിലും തിളങ്ങുന്ന നടി അഭിമുഖങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ്. രണ്ടാം വരവില്‍ ഇഷ്ടപ്പെട്ടാണ് എല്ലാ സിനിമകളും ചെയ്തത്. ക്വാളിറ്റിക്ക് പ്രാധാന്യം നല്‍കിയാണ് സിനിമ തെരഞ്ഞെടുക്കാറുള്ളത്. അന്യഭാഷയില്‍ നിന്നും അവസരം ലഭിച്ചാല്‍ സ്വീകരിക്കും.വ്യക്തിപരമായ ചോദ്യങ്ങളെ ഭയന്ന് അഭിമുഖങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാറില്ല. എന്നാല്‍ അത്തരത്തിലുള്ള ചോദ്യങ്ങള്‍ ആരും ചോദിച്ചിട്ടില്ല. സന്മസുള്ളവരാണെന്നാണ് മനസിലാക്കുന്നു’- മഞ്ജു വാര്യര്‍ പറഞ്ഞു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജില്‍, കയറ്റം, ലളിതം സുന്ദരം തുടങ്ങി മഞ്ജു അഭിനയിക്കുന്ന സിനിമകള്‍ അണിയറയില്‍ പുരോഗമിക്കുന്നുമുണ്ട്. തിയേറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/3987/they-show-the-goodwill-not-to-ask-personal-things-manju-warrier)