---
title: "കോഴിക്കോട്ടുകാരൻ അതുൽ സുരേഷ്  ഇനി  മലയാള സിനിമയിലേക്ക് "
english_title: "Atul Suresh from Kozhikode becomes a young hero in Malayalam cinema."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39587/atul-suresh-from-kozhikode-becomes-a-young-hero-in-malayalam-cinema"
published_at: "2022-04-27T12:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268ee5c0d816_athul.jpg"
keywords: []
---

# കോഴിക്കോട്ടുകാരൻ അതുൽ സുരേഷ്  ഇനി  മലയാള സിനിമയിലേക്ക് 

> **Lead Summary:** ബാബു ജോൺ കഥയെഴുതി സംവിധാനം ചെയ്യുന്ന നേർച്ചപ്പെട്ടി എന്ന ചിത്രത്തിലൂടെ കോഴിക്കോട്ടുകാരൻ അതുൽ സുരേഷ് മലയാള സിനിമയിലെ യുവനായകനായി മാറുന്നു. ജോമോൻ എന്ന കഥാപാത്രത്തെയാണ് അതുൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

## Article Content

ബാബു ജോൺ കഥയെഴുതി സംവിധാനം ചെയ്യുന്ന നേർച്ചപ്പെട്ടി എന്ന ചിത്രത്തിലൂടെ കോഴിക്കോട്ടുകാരൻ അതുൽ സുരേഷ് മലയാള സിനിമയിലെ യുവനായകനായി മാറുന്നു. ജോമോൻ എന്ന കഥാപാത്രത്തെയാണ് അതുൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

നാട്ടുംപുറത്തുകാരനായ ജോമോൻ ബിയെഡ് ബിരുദധാരിയാണങ്കിലും വീടിനടുത്തുള്ള മീൻ വളർത്തു കേന്ദ്രത്തിലെ പരിപാലനമാണ് നിലവിലുള്ള തൊഴിൽ. ഇറച്ചിവെട്ടുകാരനായ കുര്യൻ്റെ മകനായതുകൊണ്ട് സ്നേഹിച്ച പെണ്ണിനെ നഷ്ടപ്പെട്ടു.

മറ്റൊരു ജോലിക്കുവേണ്ടി ഒരു ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിനെ ജോമോൻ സമീപിക്കുന്നു.തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.നൈറ നിഹാർ ആണ് ചിത്രത്തിലെ നായിക. സിനിമയോടുള്ള അഗാധമായ ഇഷ്ടവും അന്വേഷണവുമാണ് അതുൽ സുരേഷിന് ആദ്യ സിനിമയിൽ തന്നെ നായകനാകാനുള്ള അവസരം ഒരുക്കിയത്.

നിരവധി വെബ് സീരിസുകളിലും ആൽബങ്ങളിലും നായക കഥാപാത്രത്തെ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പരിചയവുമുണ്ട്. അഭിനയത്തോടൊപ്പം ഡാൻസ്, മാർഷ്യൽ ആർട്സ്, ബോക്സിംഗ്, വോളിബോൾ തുടങ്ങിയവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്ത് വിജയിയായി. മിസ്റ്റർ കേരള ഫാഷൻ ഷോയിൽ ആദ്യ റണ്ണറപ്പ് ആയിരുന്നു. കേരളത്തിലും ബാംഗ്ലൂരിലും നടക്കാറുള്ള ഫാഷൻ ഷോകളിലെ സ്ഥിരം സാനിധ്യമായ അതുൽ സ്റ്റേറ്റ് വോളിബോൾ കളിക്കാരൻ കൂടിയാണ്.

സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നാണ് അതുലിന്റെ ആഗ്രഹം. ആദ്യ സിനിമയിലെ നല്ല അഭിനയം ഈ യുവാവിന് അണിയറ പ്രവർത്തകരുടെ അഭിനന്ദനം നേടിക്കൊടുത്തു. പുതിയ ചിത്രങ്ങളിലേയ്ക്ക് അവസരം വരുന്നതിൽ അതുലിന് ഏറെ സന്തോഷമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39587/atul-suresh-from-kozhikode-becomes-a-young-hero-in-malayalam-cinema)