---
title: "ഷൂട്ടിംഗിനിടയില്‍ നടന്‍ റഹ്‌മാന് പരിക്കേറ്റു"
english_title: "Actor Rahman injured during the shooting of his first Bollywood film Ganpat."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39561/actor-rahman-injured-during-the-shooting-of-his-first-bollywood-film-ganpat"
published_at: "2022-04-27T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268d728345f7_rahman.jpg"
keywords: []
---

# ഷൂട്ടിംഗിനിടയില്‍ നടന്‍ റഹ്‌മാന് പരിക്കേറ്റു

> **Lead Summary:** ആദ്യ ബോളിവുഡ് ചിത്രമായ ഗണ്‍പതിന്റെ ചിത്രീകരണ വേളയില്‍ നടന്‍ റഹ്‌മാന് പരിക്ക് . ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയായിരുന്നു റഹ്‌മാന്റെ തുടയ്ക്ക് പരിക്കേറ്റെതെന്ന് കാന്‍ മീഡിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. റഹ്‌മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്.

## Article Content

ആദ്യ ബോളിവുഡ് ചിത്രമായ ഗണ്‍പതിന്റെ ചിത്രീകരണ വേളയില്‍ നടന്‍ റഹ്‌മാന് പരിക്ക് . ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയായിരുന്നു റഹ്‌മാന്റെ തുടയ്ക്ക് പരിക്കേറ്റെതെന്ന് കാന്‍ മീഡിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. റഹ്‌മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഷൂട്ടിംഗ് തുടരുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതാബ് ബച്ചനൊപ്പമാണ് റഹ്‌മാന്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച ഗണ്‍പതിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ മുംബൈയിലാണ് പുരോഗമിക്കുന്നത്.

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് മുംബൈയില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിവരം. സ്റ്റുഡിയോ ഫ്ളോറിനുള്ളില്‍ തീര്‍ത്ത ബോംക്‌സിംഗ് റിംഗിനുള്ളിലാണ് ചിത്രീകരണം. റഹ്‌മാന്റെ ഇന്‍ട്രൊഡക്ഷന്‍ ഫൈറ്റ് കൂടിയാണ് ഇത്. പ്രധാന അഭിനേതാക്കള്‍ക്കൊപ്പം മുന്നൂറിലേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്നുണ്ട്

വികാസ് ബഹലാണ് ‘ഗണ്‍പത്’ സിനിമയുടെ സംവിധായകന്‍. ടൈഗര്‍ ഷ്‌റോഫ് കൃതി സനോന്‍, ഗൗഹര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം അതിഥിതാരമായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്.

റഹ്‌മാന്റെ പിതാവായാണ് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ മൂവിയാണ് ‘ഗണ്‍പത്’. 2075ല്‍ നടക്കുന്ന സംഭവമായാണ് കാണിക്കുന്നത്. ഗ്രീന്‍മാറ്റിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39561/actor-rahman-injured-during-the-shooting-of-his-first-bollywood-film-ganpat)