---
title: "11 വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഇത്, വേർപിരിയുന്നതിനെക്കുറിച്ച് സുപ്രിയാ പൃഥ്വിരാജ്"
english_title: "This is the second time in 11 years that Supriya Prithviraj has spoken out about separation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39514/this-is-the-second-time-in-11-years-that-supriya-prithviraj-has-spoken-out-about-separation"
published_at: "2022-04-26T22:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268216c6b5df_supriya.jpg"
keywords: []
---

# 11 വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഇത്, വേർപിരിയുന്നതിനെക്കുറിച്ച് സുപ്രിയാ പൃഥ്വിരാജ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം അരങ്ങേറിയത്. രഞ്ജിത് സംവിധാനം ചെയ്ത സിനിമയിൽ നവ്യ നായർ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം അരങ്ങേറിയത്. രഞ്ജിത് സംവിധാനം ചെയ്ത സിനിമയിൽ നവ്യ നായർ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 

സിനിമയെക്കുറിച്ച് അഗാധമായ അറിവുള്ള നടൻ കൂടിയാണ് പൃഥ്വിരാജ്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിൻറെ അഭിമുഖങ്ങൾ എല്ലാം കണ്ടിരിക്കാൻ പ്രത്യേക സുഖമാണ് എന്നാണ് മലയാളികളെല്ലാം തന്നെ പറയുന്നത്.

അതേസമയം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം ഇദ്ദേഹത്തിൻറെ വിവാഹ വാർഷികം ആയിരുന്നു.

നിരവധി ആളുകളാണ് ഇവർക്ക് വിവാഹ വാർഷിക ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇവരുടെ മകൾ അലംകൃത ഇവർക്ക് എഴുതിയ ആശംസ സന്ദേശം ഇവർ തന്നെ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. നിരവധി മികച്ച അഭിപ്രായങ്ങളാണ് ആ പോസ്റ്റിനു താഴെ വന്നത്. ഇപ്പോൾ ഈ ദിവസത്തെ കുറിച്ച് സുപ്രിയാ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

മാധ്യമപ്രവർത്തകർ ആയിരുന്നു സുപ്രിയ പൃഥ്വിരാജ്. ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമകൾ ഇവർ ആണ് ഫൈനാൻസ് ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നിർമാതാക്കളിൽ ഒരാൾ കൂടിയാണ് സുപ്രിയ.

ഒരു അഭിമുഖവും ആയി ബന്ധപ്പെട്ട് പരിപാടിക്കിടെ ആണ് സുപ്രിയയും പൃഥ്വിരാജും തമ്മിൽ കണ്ടുമുട്ടുന്നത്. അന്നുമുതൽ ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. ഇത് പിന്നീട് വിവാഹത്തിൽ എത്തുകയും ഇന്ന് പതിനൊന്നാം വിവാഹ വാർഷികത്തിൽ എത്തി നിൽക്കുകയും ചെയ്യുന്നു.

> “പതിനൊന്നാം വാർഷിക ആശംസകൾ. നിങ്ങൾ വീണ്ടും ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി പോയി കഴിഞ്ഞു. 11 വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ഈ ദിവസം നമ്മൾ വേർപിരിഞ്ഞു നിൽക്കുന്നത്.

ആടുജീവിതം ഉടൻ അവസാനിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. നമുക്ക് ആഘോഷിക്കാം. ഉടൻ തിരിച്ചു വരൂ” – ഇതായിരുന്നു ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് സുപ്രിയ കുറിച്ചത്. നിരവധി ആളുകളാണ് ഈ പോസ്റ്റിനു താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39514/this-is-the-second-time-in-11-years-that-supriya-prithviraj-has-spoken-out-about-separation)