---
title: "കടലിൽ കുളിച്ചും സ്പീഡ് ബോട്ടിൽ കറങ്ങിയും പ്രിയങ്ക ; വൈറല്‍  ചിത്രങ്ങൾക്ക് കമന്റടിച്ച് നിക്"
english_title: "Priyanka bathes in the sea and rides a speed boat; Nick comments on viral images"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3951/priyanka-bathes-in-the-sea-and-rides-a-speed-boat-nick-comments-on-viral-images"
published_at: "2021-10-07T13:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ea6f31c5a8_chopra.jpg"
keywords: []
---

# കടലിൽ കുളിച്ചും സ്പീഡ് ബോട്ടിൽ കറങ്ങിയും പ്രിയങ്ക ; വൈറല്‍  ചിത്രങ്ങൾക്ക് കമന്റടിച്ച് നിക്

> **Lead Summary:** സൗന്ദര്യം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര . തന്റെ വിശേഷങ്ങളും , ഫോട്ടോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. നിരവധി ആരാധകര്‍ ഉള്ള താരം കൂടിയാണ് പ്രിയങ്ക ചോപ്ര.സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും . തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്.

## Article Content

സൗന്ദര്യം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര . തന്റെ വിശേഷങ്ങളും , ഫോട്ടോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. നിരവധി ആരാധകര്‍ ഉള്ള താരം കൂടിയാണ് പ്രിയങ്ക ചോപ്ര.സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും . തന്നേക്കാൾ പത്തുവയസ്സ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയതു മുതൽ പാപ്പരാസികളും ഇവർക്കു പിറകെയാണ്.

ഇരുവരുടെയും വിവാഹജീവിതം മൂന്നു വർഷം പിന്നിടുമ്പോഴും സമൂഹമാധ്യമങ്ങളിലെ സെൻസേഷൻ താരങ്ങൾ തന്നെയാണ് ഇരുവരും. ഇപ്പോഴിതാ, നിക്കിനും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ബിക്കിനി ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പ്രിയങ്കയുടെ ഗ്ലാമറസ് ചിത്രങ്ങൾക്ക് നിക്കും കമന്റ് ചെയ്തിട്ടുണ്ട്, ഡാം ഗേൾ എന്നാണ് പ്രിയങ്കയെ നിക്ക് വിശേഷിപ്പിക്കുന്നത്.

പ്രിയങ്കയുടെ അമ്മ മാതു ചോപ്ര, കോസ്റ്റ്യൂം ഡിസൈനർ സാറ സെൻസോയ്, പ്രിയങ്കയുടെ വളർത്തുപട്ടി ഡയാന എന്നിവരെയും ചിത്രത്തിൽ കാണാം. സ്പെയിനിലെ വലെൻസിയയിൽ ആഢംബര ബോട്ടിലായിരുന്നു പ്രിയങ്കയുടെയും കുടുംബത്തിന്റെയും ഒത്തുചേരൽ. 2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക് ജൊനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണ് പ്രിയങ്കയ്ക്ക്. വലിയ ആഘോഷ പരിപാടികളിലൂടെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3951/priyanka-bathes-in-the-sea-and-rides-a-speed-boat-nick-comments-on-viral-images)