logo

'പതിനാറ് വയസ്സുവരെ ചൂഷണത്തിന് ഇരയായിട്ടുണ്ട്' വെളിപ്പെടുത്തി നടി

Published at Nov 6, 2020 01:44 PM 'പതിനാറ് വയസ്സുവരെ ചൂഷണത്തിന് ഇരയായിട്ടുണ്ട്' വെളിപ്പെടുത്തി നടി

മോഹൻലാൽ ചിത്രമായ തന്മാത്രയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മീര വാസുദേവ്.  ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തില്‍ ലേഖ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്.

തന്മാത്രയ്ക്ക് പിന്നാലെ മലയാളത്തില്‍ നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരമാണ് മീരാ വാസുദേവ്. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമായിരുന്നു താരം.

എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. നടി മുഖ്യവേഷത്തില്‍ എത്തുന്ന സീരിയല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്.

ഈ വര്‍ഷമാദ്യം ജനുവരിയിലായിരുന്നു കുടുംബവിളക്ക് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്.


നിലവില്‍ മികച്ച റേറ്റിംഗോടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.അതേസമയം മീരാ വാസുദേവ് മുന്‍പ് നടത്തിയ ഒരു വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. തന്റെ കുട്ടിക്കാലത്ത് ചൂഷണം ചെയ്യണപ്പെട്ടതിനെ കുറിച്ചാണ് നടി തുറന്നുപറഞ്ഞിരിക്കുന്നത്.

ഏട്ട് വയസ് തൊട്ട് പതിനാറ് വയസ് വരെ അബ്യൂസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മീരാ വാസുദേവ് പറയുന്നു.പതിനാറാം വയസിലാണ് അയാള്‍ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു.

അവരെ ഞാന്‍ വേദനിപ്പിക്കുന്നു എന്നോര്‍ത്താണ് ഞാന്‍ എല്ലാം സഹിച്ചത്. എനിക്ക് അയാളുടെ സ്വഭാവമോര്‍ത്ത് തന്നെ നാണക്കേടായിരുന്നു. അയാള്‍ എന്റെ അച്ഛന് വളരെ അടുത്തറിയാവുന്ന ഒരാളായിരുന്നു.ഒരു ദിവസം അയാളെന്നെ ഒരു ഒഴിഞ്ഞ അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ട് പോയി.


അവിടെ വെച്ച് എന്റെ തോളില്‍ കൈയ്യിട്ട് പറഞ്ഞു ഞാന്‍ വിളിച്ചാല്‍ ഏത് നായികയും എന്റെ കൂടെ വരുമെന്ന്, ഏട്ട് വര്‍ഷത്തെ വെറുപ്പ് എന്റെ മനസിലേക്ക് കയറി വന്നു. ദേഹത്തുനിന്ന് കൈയ്യെടുത്തില്ലെങ്കില്‍ ആളുകളെ വിളിച്ചു കൂട്ടും.അവര്‍ തന്നെ തല്ലിക്കൊല്ലും എന്ന് അയാളോട് പറഞ്ഞു.

അങ്ങനെയാണ് ഞാന്‍ അവിടെ നിന്നും രക്ഷപ്പെടുന്നത്. ഒടുവില്‍ ഞാനത് അമ്മയോട് പറഞ്ഞു. മീരാ വാസുദേവ് ഒരഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഗ്ലാമര്‍ റോളുകളിലും അഭിനയപ്രാധാന്യമുളള വേഷങ്ങളിലുമെല്ലാം മീര സിനിമയില്‍ തിളങ്ങിയിരുന്നു.

അന്യ ഭാഷാ ചിത്രങ്ങളിലാണ് ഗ്ലാമര്‍ വേഷങ്ങളില്‍ നടി കൂടുതലായി അഭിനയിച്ചത്.മലയാളത്തില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് മീരാ വാസുദേവ്. സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും നടി അഭിനയിച്ചിരുന്നു.

2007ല്‍ കനല്‍പൂവ് എന്ന സീരിയലിലെ പ്രകടനത്തിന് മികച്ച നടിക്കുളള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം മീരാ വാസുദേവിന് ലഭിച്ചിരുന്നു. സിനിമകള്‍ക്കും സീരിയലിനും പുറമെ നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ച താരമാണ് മീരാ വാസുദേവ്‌.

The actress played the role of Lekha in the film directed by Blessy. After Thanmatra, the actress acted in several Malayalam movies

Related Stories
മമ്മൂക്കയോട്  മാപ്പ്  പറഞ്ഞ്  മുകേഷ്

Sep 27, 2021 12:36 PM

മമ്മൂക്കയോട് മാപ്പ് പറഞ്ഞ് മുകേഷ്

മമ്മൂക്ക എന്നോട് ചൂടായി. അങ്ങനെ പറഞ്ഞത് കൊണ്ട് നന്നായി, അല്ലെങ്കിൽ തന്നു വിട്ടേനെ. എന്തായാലും ഞാനെനിക്കായി...

Read More >>
12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു

Sep 27, 2021 11:28 AM

12 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ എത്തിയ ആറാം തമ്പുരാന്‍, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നീ സിനിമകളെല്ലാം ഹിറ്റ്...

Read More >>
Trending Stories