---
title: "വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച്  റിമി ടോമി"
english_title: "Rimi Tommy with video in response to wedding news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39483/rimi-tommy-with-video-in-response-to-wedding-news"
published_at: "2022-04-26T19:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267f5c36b180_rimi.jpg"
keywords: []
---

# വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച്  റിമി ടോമി

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക റിമി ടോമി വിവാഹിതയാകുന്നുവെന്ന് അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമാണ് എന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. സ്വന്തം യൂ ട്യൂബ് ചാനലിലുടെയാണ് റിമി ടോമി സത്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത് .

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക റിമി ടോമി വിവാഹിതയാകുന്നുവെന്ന് അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമാണ് എന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. സ്വന്തം യൂ ട്യൂബ് ചാനലിലുടെയാണ് റിമി ടോമി സത്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത് .

'കല്യാണം ആയോ റിമി?' എന്ന തലക്കട്ടോടെ പുറത്തുവിട്ട വീഡിയോയിലാണ് റിമി ടോമി വ്യാജ വിവാഹ വാര്‍ത്തകളെ കുറിച്ച് പറയുന്നത്.ഞാൻ പ്രത്യേക ഒരു കാര്യം പറയാനാണ് വന്നത്. രണ്ടു ദിവസമായി എനിക്കു കോളുകളാണ്.

ടൈറ്റിലില്‍ പറഞ്ഞതു പോലെ ‘കല്യാണം ആയോ റിമി?’ എന്നാണ് എല്ലാവരും വിളിച്ചുചോദിക്കുന്നത്. എന്തുകൊണ്ട് നമ്മളോടൊന്നും ചോദിക്കാതെ ഇങ്ങനെ വാര്‍ത്ത വരുന്നത് എന്ന് എനിക്ക് അറിയില്ല. ഇനി എന്തെങ്കിലും അങ്ങനെ ഭാവിയില്‍ ഉണ്ടെങ്കില്‍ ഞാൻ നിങ്ങളോട് പറയാതിരിക്കുമോ എന്നും റിമി ടോമി ചോദിക്കുന്നു.

ഇപ്പോള്‍ ഇങ്ങനെയൊക്കെയങ്ങ് ഞാൻ പോകുന്നു. എന്തെങ്കിലും പുതിയ കാര്യങ്ങളൊക്കെ വരുമ്പോള്‍ ആദ്യം ഞാൻ നിങ്ങളുടെയടുത്ത് പറയും. അപ്പോള്‍ വിശ്വസിച്ചാല്‍ മതി കേട്ടോ. അപ്പോള്‍ കല്യാണം ഒന്നും ആയില്ല എന്നും റിമി ടോമി പറയുന്നു.

ഇപ്പോള്‍ ഞാൻ ഇങ്ങനെയങ്ക് ജീവിച്ചു പൊക്കോട്ടെ. അപ്പോള്‍ സംശയങ്ങള്‍ എല്ലാം തീര്‍ന്നുവെന്ന് വിചാരിക്കുന്നു. സ്വന്തം ബന്ധുക്കാരും അവരും ഇവരുമൊക്കെ ചോദ്യമാ. ഇനി ആരും എന്നെ വിളിക്കില്ലല്ലോ അല്ലേ എന്നും പറഞ്ഞാണ് റിമി ടോമി വീഡിയോയില്‍ പറഞ്ഞുനിര്‍ത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39483/rimi-tommy-with-video-in-response-to-wedding-news)