---
title: "അച്ഛന്റെ മേല്‍വിലാസത്തില്‍ അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ; കാളിദാസ് ജയറാം"
english_title: "It is not possible to come to the address of the person in the other house except at the address of the father; Kalidas Jayaram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39471/it-is-not-possible-to-come-to-the-address-of-the-person-in-the-other-house-except-at-the-address-of-the-father-kalidas-jayaram"
published_at: "2022-04-26T17:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267d9af3a17a_kalidasan.jpg"
keywords: []
---

# അച്ഛന്റെ മേല്‍വിലാസത്തില്‍ അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ; കാളിദാസ് ജയറാം

> **Lead Summary:** നടന്‍ ജയറാമിന്റെയും നടി പാര്‍വതിയുടെ മകനാണ് കാളിദാസ് ജയറാം. മാതാപിതാക്കള്‍ക്ക് പിന്നാലെയായിരുന്നു കാളിദാസും അഭിനയലോകത്തേക്ക് കടന്നുവന്നത്. ബാലതാരമായി തന്നെ അച്ഛനൊപ്പം അഭിനയിച്ചിരുന്നു കാളിദാസ്. താരത്തിന്റെ കുഞ്ഞുനാളിലെ അഭിനയവും ശ്രദ്ധനേടിയിരുന്നു.

## Article Content

നടന്‍ ജയറാമിന്റെയും നടി പാര്‍വതിയുടെ മകനാണ് കാളിദാസ് ജയറാം. മാതാപിതാക്കള്‍ക്ക് പിന്നാലെയായിരുന്നു കാളിദാസും അഭിനയലോകത്തേക്ക് കടന്നുവന്നത്. ബാലതാരമായി തന്നെ അച്ഛനൊപ്പം അഭിനയിച്ചിരുന്നു കാളിദാസ്. താരത്തിന്റെ കുഞ്ഞുനാളിലെ അഭിനയവും ശ്രദ്ധനേടിയിരുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രമാണ് കാളിദാസിന്റെ അരങ്ങേറ്റ ചിത്രം. ഇതില്‍ ലക്ഷ്മി ഗോപാലസ്വാമിയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കാളിദാസിന്റെ അമ്മ വേഷത്തിലാണ് ലക്ഷ്മി എത്തിയത്. 

അച്ഛന്റെ ലേബല്‍ ഉപയോഗിച്ച് സിനിമയില്‍ എത്തുന്നു എന്ന് പറയുന്നവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി രംഗത്ത് എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ കാളിദാസ് ജയറാം.

ഒരു  ഷോയിലാണ് കാളിദാസിന്റെ മാസ് റിപ്ലേ. ‘എല്ലാവരും പറയും, അച്ഛന്റെ മേല്‍വിലാസത്തില്‍ അല്ലേ നിങ്ങള്‍ സിനിമയില്‍ വന്നത് എന്ന്. അങ്ങനെ പറയുന്നവര്‍ക്ക് ഒരു മറുപടി നല്‍കാന്‍ ഇപ്പോള്‍ ആഗ്രഹിയ്ക്കുന്നു.

അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ’ കാളിദാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/39471/it-is-not-possible-to-come-to-the-address-of-the-person-in-the-other-house-except-at-the-address-of-the-father-kalidas-jayaram)