---
title: "ഇപ്പോള്‍ ജീവിതത്തെ കാണുന്നത് പഴയത് പോലെയല്ല; വെളിപ്പെടുത്തലുമായി മീര ജാസ്മിന്‍"
english_title: "Seeing life now is not the same as it used to be; Meera Jasmine with revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39435/seeing-life-now-is-not-the-same-as-it-used-to-be-meera-jasmine-with-revelation"
published_at: "2022-04-26T14:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267b461187eb_meera.jpg"
keywords: []
---

# ഇപ്പോള്‍ ജീവിതത്തെ കാണുന്നത് പഴയത് പോലെയല്ല; വെളിപ്പെടുത്തലുമായി മീര ജാസ്മിന്‍

> **Lead Summary:** മലയാള സിനിമയുടെ പ്രിയ താരമാണ് മീര ജാസ്മിൻ . താരത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് . എന്നാൽ അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം വീണ്ടും അഭിനയത്തിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ് .

## Article Content

മലയാള സിനിമയുടെ പ്രിയ താരമാണ് മീര ജാസ്മിൻ . താരത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് . എന്നാൽ അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന താരം വീണ്ടും അഭിനയത്തിലേക്ക് തന്നെ തിരിച്ചു വന്നിരിക്കുകയാണ് .

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിക്കുന്ന മകള്‍ എന്ന സിനിമയിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി മീര ജാസ്മിന്‍.

ഇപ്പോഴിതാ സിനിമയില്‍ നിന്നും വിട്ടു നിന്ന സമയത്തെ കുറിച്ചും ഇപ്പോഴത്തെ തിരിച്ചുവരവിനെ കുറിച്ചും മനസുതുറക്കുകയാണ് മീര.

ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ പിന്നെ വീണ്ടും അടുത്ത സിനിമ. കുറച്ചുകഴിയുമ്പോഴേക്ക് നമുക്ക് ശരിക്കും വട്ടായിപ്പോകും.

പേഴ്സണലി അത് എനിക്ക് നല്ലതല്ലായിരുന്നു. പിന്നെ കല്യാണം കഴിഞ്ഞ് സിനിമയില്‍ നിന്നും പോയപ്പോള്‍ ഞാന്‍ തീരുമാനിച്ചു ഇതിനെ നല്ല രീതിയില്‍ ഉപയോഗിക്കണമെന്ന്. അതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി.

ലൈഫിനെ വേറൊരു രീതിയിലാണ് ഞാന്‍ ഇപ്പോള്‍ കാണുന്നത്. വളരെ നല്ല രീതിയിലാണ് അത്. കുക്കിങ് പഠിച്ചു. ബിസിനസ് ചെയ്യാന്‍ തുടങ്ങി. അതൊന്നും എനിക്ക് അറിയില്ലായിരുന്നു. അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/39435/seeing-life-now-is-not-the-same-as-it-used-to-be-meera-jasmine-with-revelation)