---
title: "വിവാഹ വാര്‍ഷികത്തിന് അല്ലി നല്‍കിയ സമ്മാനത്തെക്കുറിച്ച് സുപ്രിയ"
english_title: "Supriya talks about the gift given by Alli for her wedding anniversary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39420/supriya-talks-about-the-gift-given-by-alli-for-her-wedding-anniversary"
published_at: "2022-04-26T13:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267aa4ab9e88_supriya.jpg"
keywords: []
---

# വിവാഹ വാര്‍ഷികത്തിന് അല്ലി നല്‍കിയ സമ്മാനത്തെക്കുറിച്ച് സുപ്രിയ

> **Lead Summary:** പൃഥ്വിരാജിന്‍റെയും ഭാര്യ സുപ്രിയയുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയാണ് അവരുടെ മകള്‍ അല്ലി എന്നു വിളിക്കുന്ന അലംകൃത. അല്ലിയുടെ ഓരോ വളര്‍ച്ചാ ഘട്ടങ്ങളിലും അക്ഷരങ്ങളായും നിറങ്ങളായും അവള്‍ കുത്തിക്കുറിക്കുന്നതില്‍ ചിലതൊക്കെ മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

## Article Content

പൃഥ്വിരാജിന്‍റെയും ഭാര്യ സുപ്രിയയുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയാണ് അവരുടെ മകള്‍ അല്ലി എന്നു വിളിക്കുന്ന അലംകൃത. അല്ലിയുടെ ഓരോ വളര്‍ച്ചാ ഘട്ടങ്ങളിലും അക്ഷരങ്ങളായും നിറങ്ങളായും അവള്‍ കുത്തിക്കുറിക്കുന്നതില്‍ ചിലതൊക്കെ മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

അലംകൃത ഇംഗ്ലീഷില്‍ എഴുതിയ ചെറു കവിതകളുടെ ഒരു സമാഹാരം കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകൃതമാവുകയും ചെയ്‍തിരുന്നു. ദ് ബുക്ക് ഓഫ് എന്‍ചാന്‍റിംഗ് പോയംസ് എന്നായിരുന്നു പുസ്‍തകത്തിന്‍റെ പേര്.

**

ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് മകള്‍ നല്‍കിയ ഒരു സമ്മാനത്തെക്കുറിച്ച് പറയുകയാണ് സുപ്രിയ. സ്വന്തമായി വരച്ച ഒരു ചിത്രത്തില്‍ അച്ഛനമ്മമാര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അലംകൃത. അച്ഛനും അമ്മയും താനും അടങ്ങുന്ന മൂന്നംഗ കുടുംബത്തെയാണ് അല്ലി ചിത്രത്തില്‍ ആക്കിയിരിക്കുന്നത്.

എന്നാല്‍ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ ഒരു അക്ഷരത്തെറ്റ് കടന്നുകൂടിയിട്ടുണ്ട്. anniversary എന്നതിനു പകരം aniverseriy എന്നാണ് അല്ലി എഴുതിയത്.

സ്പെല്ലിംഗില്‍ തെറ്റുണ്ടെങ്കിലും അവള്‍ പങ്കുവെച്ച വികാരം ശരിയായതാണെന്ന് സുപ്രിയയുടെ വിലയിരുത്തല്‍. പോസ്റ്റിനു താഴെയുള്ള ആരാധകരുടെ കമന്‍റുകളും ഇതേ അഭിപ്രായത്തോടെയുള്ളവയാണ്. ആ കാര്‍ഡ് സ്നേഹത്താല്‍ നിറയുമ്പോള്‍ സ്പെല്ലിംഗ് ആരാണ് ശ്രദ്ധിക്കുകയെന്നാണ് കമന്‍റുകളില്‍ ഒന്ന്.

[https://www.instagram.com/supriyamenonprithviraj/?utm_source=ig_embed&ig_rid=9809f5fa-f8ba-4c11-bef7-5940cf08600d**](https://www.instagram.com/supriyamenonprithviraj/?utm_source=ig_embed&ig_rid=9809f5fa-f8ba-4c11-bef7-5940cf08600d)

ഏപ്രില്‍ 25 ന് ആയിരുന്നു പൃഥ്വിരാജിന്‍റെയും സുപ്രിയയുടെയും വിവാഹ വാര്‍ഷികം. 2011 ഏപ്രില്‍ 25 ന് പാലക്കാട് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 2014 ല്‍ ആണ് മകള്‍ ജനിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39420/supriya-talks-about-the-gift-given-by-alli-for-her-wedding-anniversary)