---
title: "റിമി ടോമി വീണ്ടും വിവാഹിതയാകുന്നു? പുതിയ റിപ്പോർട്ടുകൾ "
english_title: "Rimi Tommy getting married again? New reports"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39389/rimi-tommy-getting-married-again-new-reports"
published_at: "2022-04-26T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62679338d7df6_rimitomi.jpg"
keywords: []
---

# റിമി ടോമി വീണ്ടും വിവാഹിതയാകുന്നു? പുതിയ റിപ്പോർട്ടുകൾ 

> **Lead Summary:** കേരളം കടന്നു ആരാധകരുള്ള താരമാണ് റിമി ടോമി. ഗായിക അഭിനേത്രി അവതാരിക അങ്ങനെ ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്ഈ താരം. ഒരു വേദി കിട്ടിക്കഴിഞ്ഞാല്‍ അവിടെയുള്ള കാണികളെയും സന്തോഷിപ്പിക്കാനായി എല്ലാ ശ്രമങ്ങളും റിമി നടത്താറുണ്ട്.

## Article Content

കേരളം കടന്നു ആരാധകരുള്ള താരമാണ് റിമി ടോമി. ഗായിക അഭിനേത്രി അവതാരിക അങ്ങനെ ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്ഈ താരം. ഒരു വേദി കിട്ടിക്കഴിഞ്ഞാല്‍ അവിടെയുള്ള കാണികളെയും സന്തോഷിപ്പിക്കാനായി എല്ലാ ശ്രമങ്ങളും റിമി നടത്താറുണ്ട്.

സ്റ്റേജില്‍ നിന്നും നൃത്തംചെയ്തും കോമഡി പറഞ്ഞും ഒക്കെയാണ് സാധാരണ റിമി പരിപാടി അവതരിപ്പിക്കാര്‍. ഇതുതന്നെയാണ് മറ്റു ഗായകരില്‍ നിന്ന് ഈ താരത്തെ വ്യത്യസ്തയാക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പലപ്പോഴും തന്റെ വര്‍ക്കൗട്ട് വീഡിയോകളും ഫോട്ടോകളും പങ്കുവെച്ച് എത്താറുണ്ട്. താന്‍ ഭാരം കുറച്ചതിനെക്കുറിച്ചൊക്കെ വിശദമായിത്തന്നെ റിമി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ റിമിയുടെ വിവാഹവാര്‍ത്തയാണ് പുറത്തുവന്നത്. റിമി വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. സിനിമാ മേഖലയില്‍ ഉള്ള ആള്‍ തന്നെയാണ് വരനെന്നുമാണ് വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രതികരണം ഒന്നും ഇതുവരെ വന്നിട്ടില്ല.

അതേസമയം 2008 ഏപ്രില്‍ ആയിരുന്നു റോയ്‌സിന്റെയും റിമി ടോമിയുടെ വിവാഹം. ഒന്നിച്ചു ജീവിക്കാന്‍ കഴിയാതെ വന്നതോടെ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടുകയായിരുന്നു. ഇതിനുശേഷം റോയ്‌സ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/39389/rimi-tommy-getting-married-again-new-reports)