---
title: "കെജിഎഫിനെ മറികടക്കാന്‍ പുഷ്പയുടെ ശ്രമം; ഷൂട്ടിംഗ് നിര്‍ത്തി"
english_title: "Pushpa's attempt to overtake KGF; Shooting stopped"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39378/pushpas-attempt-to-overtake-kgf-shooting-stopped"
published_at: "2022-04-26T11:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62678c667da2c_pushpa.jpg"
keywords: []
---

# കെജിഎഫിനെ മറികടക്കാന്‍ പുഷ്പയുടെ ശ്രമം; ഷൂട്ടിംഗ് നിര്‍ത്തി

> **Lead Summary:** കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ അസൂയാവഹമായ വിജയത്തില്‍ ഇന്ത്യന്‍ സിനിമ ലക്ഷ്യമിടുന്നത്, അതിനെ മറികടക്കുന്ന തരത്തിലുള്ള സിനിമകളൊരുക്കാനാണ്. ഇപ്പോഴിതാ ഇക്കാരണത്താല്‍ പുഷ്പ 2വിന്റെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍.

## Article Content

കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ അസൂയാവഹമായ വിജയത്തില്‍ ഇന്ത്യന്‍ സിനിമ ലക്ഷ്യമിടുന്നത്, അതിനെ മറികടക്കുന്ന തരത്തിലുള്ള സിനിമകളൊരുക്കാനാണ്. ഇപ്പോഴിതാ ഇക്കാരണത്താല്‍ പുഷ്പ 2വിന്റെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കെ.ജി.എഫിന് ലഭിച്ച സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് പുഷ്പ 2 കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.

തെലുങ്കിന് പുറമേ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും മികച്ച പ്രതികരണമാണ് പുഷ്പ ആദ്യഭാഗത്തിന് ലഭിച്ചത്. ഹിന്ദിയില്‍ നിന്ന് മാത്രം 100 കോടിയാണ് പുഷ്പ നേടിയത്. എന്നാല്‍ 300 കോടി നേടി കെജിഎഫ് രണ്ടാം ഭാഗം? സൗത്ത് ഇന്ത്യയില്‍ തന്നെ ഒന്നാമതെത്തി.

കെജിഎഫിന്റെ വിജയം, പുഷ്പ രണ്ടാം ഭാഗത്തെ വലിയ കാന്‍വാസില്‍ ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ – 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39378/pushpas-attempt-to-overtake-kgf-shooting-stopped)