---
title: "‘മറ്റൊരാളെ നിയന്ത്രിക്കാൻ നമ്മളാരാണ്? ഭർത്താവായാലും അച്ഛനായാലും സഹോദരനായാലും സ്ത്രീകളെ നിയന്ത്രിക്കാൻ അവകാശമില്ല' - ശ്രദ്ധ നേടി ദുൽഖറിന്റെ വാക്കുകൾ"
english_title: "Who Has the Right to Control Women? Dulquer's Words Go Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/393553/dulquer-salmaan-women-freedom-comments"
published_at: "2026-11-28T12:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a7edab58cb_dulquer-salmaan-women-freedom-comments.jpg"
keywords: ["DulquerSalmaan", "WomenEmpowerment", "TeluguCinema", "MoviePromotion", "AakasamloOkaTara"]
---

# ‘മറ്റൊരാളെ നിയന്ത്രിക്കാൻ നമ്മളാരാണ്? ഭർത്താവായാലും അച്ഛനായാലും സഹോദരനായാലും സ്ത്രീകളെ നിയന്ത്രിക്കാൻ അവകാശമില്ല' - ശ്രദ്ധ നേടി ദുൽഖറിന്റെ വാക്കുകൾ

> **Lead Summary:** **ദു**ൽഖർ സൽമാൻ നായകനായെത്തിയ തെലു​ഗു ചിത്രം 'ആകാശംലോ ഒക്ക താര' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി സുമ ആൻഡ് ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.

## Article Content

**ദു**ൽഖർ സൽമാൻ നായകനായെത്തിയ തെലു​ഗു ചിത്രം 'ആകാശംലോ ഒക്ക താര' മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി സുമ ആൻഡ് ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.

> "മറ്റൊരാളെ നിയന്ത്രിക്കാൻ നമ്മളാരാണ് ?. ഇത് അവരുടെ ജീവിതമാണ്. ഒരു ഭർത്താവായാലും സഹോദരനായാലും അച്ഛനായാലും സ്ത്രീകളെന്ത് ചെയ്യണമെന്ന് പറയാനോ അവർക്ക് എന്തിനെങ്കിലും അനുമതി നൽകാനോ ആരും ആളല്ല. ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. അവളോട് ഞാന്‍ പഠിക്കരുതെന്ന് മാത്രം പറഞ്ഞില്ല എന്നാണത്". -ദുല്‍ഖര്‍ പറഞ്ഞു.

ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

പവൻ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ കല്പന എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഫീൽ ഗുഡ് ഘടകങ്ങളും കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

തമിഴ് നടി ശ്രുതി ഹാസൻ ചിത്രത്തിൽ രോഹിണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന വേഷമാണ് രോഹിണിയുടേത്.

റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ‘കുട്ടി കുട്ടി പൂവേ’, ‘കണ്ണേ കണ്ണേ’ എന്നീ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Dulquer Salmaan’s remarks on women’s freedom during the promotions of his Telugu film Aakasamlo Oka Tara are drawing attention. He said no one, whether a husband, father or brother, has the right to tell women what to do or control their lives.

### Related Links & Sources
- [Original Story Source](https://moviemax.in/news/393553/dulquer-salmaan-women-freedom-comments)