---
title: "വൈകിയാണെങ്കിലും നീതി ലഭിച്ചു; ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെ വിട്ടു"
english_title: "Director Liju Krishna Acquitted in Rape Case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/393552/liju-krishna-acquitted-rape-case"
published_at: "2026-11-28T12:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a7cd7e94c2_liju-krishna-acquitted-rape-case.jpg"
keywords: ["LijuKrishna", "Padavettu", "KeralaCourt", "RapeCase", "MalayalamCinema"]
---

# വൈകിയാണെങ്കിലും നീതി ലഭിച്ചു; ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെ വിട്ടു

> **Lead Summary:** **** ബലാത്സംഗക്കേസിൽ 'പടവെട്ട്' സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. നിവിൻ പോളി നായകനായ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലിജു കൃഷ്ണയ്ക്കെതിരെ 2022-ലാണ് കൊച്ചി ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്.

## Article Content

**** ബലാത്സംഗക്കേസിൽ 'പടവെട്ട്' സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. നിവിൻ പോളി നായകനായ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലിജു കൃഷ്ണയ്ക്കെതിരെ 2022-ലാണ് കൊച്ചി ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്.

അല്പം വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വിധിക്ക് പിന്നാലെ ലിജു കൃഷ്ണ പ്രതികരിച്ചു. കലാകാരൻ എന്ന നിലയിൽ തനിക്ക് വിലപ്പെട്ട വർഷങ്ങളാണ് നഷ്ടമായതെന്നും ഇതുവരെ വീടിന്റെ മുൻവാതിൽ അടഞ്ഞുകിടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ കുടുംബം ഒരു പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല.

സംവിധായിക ഗീതു മോഹൻദാസിന്റെ ഈഗോയുടെ ഫലമായാണ് തനിക്കെതിരെ പരാതി ഉയർന്നതെന്നും ഇതിനായി ഒരു സ്ത്രീയെ ആയുധമാക്കുകയായിരുന്നുവെന്നും ലിജു ആരോപിച്ചു. ഡബ്ല്യുസിസി (WCC) പോലുള്ള സംഘടനകളോടും അവരുടെ പ്രവർത്തനങ്ങളോടും ബഹുമാനമുണ്ട്. എന്നാൽ അനാവശ്യ ഇടപെടലുകൾ നടത്തി നീതി നിഷേധിക്കരുത്. ഗീതുവിനെപ്പോലുള്ള സ്വാധീനമുള്ള വ്യക്തികൾ പരാതിയുമായി എത്തുമ്പോൾ പൊലീസ് അല്പമെങ്കിലും കരുതലോടെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020-ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു എന്നായിരുന്നു കൊച്ചി സ്വദേശിനിയുടെ പരാതി. തുടർന്ന് കണ്ണൂരിലെ സിനിമാ ചിത്രീകരണ ലൊക്കേഷനിൽ നിന്നാണ് ഇൻഫോപാർക്ക് പൊലീസ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്. ലിജു കൃഷ്ണയുടെ ആദ്യ സംവിധാന സംരംഭമായ 'പടവെട്ടി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇതേത്തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

Director Liju Krishna, known for the film Padavettu, has been acquitted in the rape case against him by the Ernakulam Additional District Sessions Court. The case, filed by Kochi Infopark police in 2022, had led to his arrest during the film’s shooting schedule.

### Related Links & Sources
- [Original Story Source](https://moviemax.in/news/393552/liju-krishna-acquitted-rape-case)