---
title: "അതൊക്കെ എനിക്ക് പ്രണവിനോടുള്ള ഇഷ്ടം കൂട്ടി; ഗായത്രി സുരേഷ്"
english_title: "Gayatri Suresh's words are going viral now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39353/gayatri-sureshs-words-are-going-viral-now"
published_at: "2022-04-26T10:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62677804d4792_gayathri.jpg"
keywords: []
---

# അതൊക്കെ എനിക്ക് പ്രണവിനോടുള്ള ഇഷ്ടം കൂട്ടി; ഗായത്രി സുരേഷ്

> **Lead Summary:** പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞതോടെ ട്രോളന്‍മാരുടെ സ്ഥിരം ‘വേട്ടമൃഗം’ ആയി മാറിയ താരമാണ് നടി ഗായത്രി സുരേഷ്. പ്രണവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിന്റെ മരുമകള്‍ ആകാന്‍ ആരാണ് ആഗ്രഹിക്കാത്തത് എന്നും ഗായത്രി പറഞ്ഞിരുന്നു.

## Article Content

പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞതോടെ ട്രോളന്‍മാരുടെ സ്ഥിരം ‘വേട്ടമൃഗം’ ആയി മാറിയ താരമാണ് നടി ഗായത്രി സുരേഷ്. പ്രണവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും മോഹന്‍ലാലിന്റെ മരുമകള്‍ ആകാന്‍ ആരാണ് ആഗ്രഹിക്കാത്തത് എന്നും ഗായത്രി പറഞ്ഞിരുന്നു.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍, തനിക്ക് പ്രണവിനോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ എന്ന് പറഞ്ഞ താരം അതിനുള്ള കാരണങ്ങളും വ്യക്തമാക്കിയിരിക്കുകയാണ്.

**

**

**ഗായത്രിയുടെ വാക്കുകള്‍ **

‘പ്രണവിനോട് ഇഷ്ടമുണ്ടെന്നും കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുമൊക്കെ പറഞ്ഞപ്പോള്‍ ഇത്ര കോലാഹലം പ്രതീക്ഷിച്ചിരുന്നില്ല. മറ്റേതൊരാളും പറയുന്നതുപോലെ സാധാരണയായി പറഞ്ഞതായിരുന്നു അത്. നമുക്ക് എല്ലാവര്‍ക്കും പല ആക്ടേഴ്സിനോടും ക്രഷ് തോന്നില്ലേ? എന്റെ കാര്യം ഞാന്‍ തുറന്നു പറഞ്ഞെന്നേ ഉള്ളൂ.

ഇത്ര വലിയ റിയാക്ഷന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’. ‘യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് പ്രണവ്. യാത്രകളോടുള്ള എന്റെ ഇഷ്ടവും പ്രണവിനോടുള്ള ക്രഷിന് കാരണമായിട്ടുണ്ടാവാം. യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ കുറച്ചുകൂടി ആത്മീയമായി മികച്ചവരാണെന്ന തോന്നലുണ്ട്.

പ്രണവാണെങ്കില്‍ മറ്റൊന്നിലും പെടാതെ, യാത്രകളിലേക്ക് വീണ്ടും വീണ്ടും പോകുന്നയാളാണ്. അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇതെല്ലാം പ്രണവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ’.

### Related Links & Sources
- [Original Story Source](https://moviemax.in/news/39353/gayatri-sureshs-words-are-going-viral-now)