---
title: "'പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തൽ അത്ര ഇഷ്ടപ്പെട്ടില്ല, ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു'; വെള്ളക്കെട്ട് വിഷയത്തിൽ മല്ലികാ സുകുമാരനെതിരെ ട്രോൾ പൂരം"
english_title: "Mallika Sukumaran Trolled Over Waterlogging Remarks After Heavy Rain"
publisher: "moviemax.in"
canonical_url: "https://moviemax.in/news/393405/mallika-sukumaran-waterlogging-trolls"
published_at: "2026-11-27T11:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b092023f0952_mallika-sukumaran-waterlogging-trolls.jpg"
keywords: ["MallikaSukumaran", "Thiruvananthapuram", "Waterlogging", "SocialMediaTrolls", "KeralaNews"]
---

# 'പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തൽ അത്ര ഇഷ്ടപ്പെട്ടില്ല, ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു'; വെള്ളക്കെട്ട് വിഷയത്തിൽ മല്ലികാ സുകുമാരനെതിരെ ട്രോൾ പൂരം

> **Lead Summary:** ** **തലസ്ഥാന നഗരത്തിൽ വെള്ളക്കെട്ടില്ലെന്നും ശുചീകരണത്തിന് കൃത്യമായ സംവിധാനമുണ്ടെന്നും പറഞ്ഞ് മേയർ വി.വി. രാജേഷിനെ പുകഴ്ത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ നിറഞ്ഞ് നടി മല്ലികാ സുകുമാരൻ. മല്ലികയുടെ പ്രസ്താവന വന്നതിന് തൊട്ടടുത്ത ദിവസം പെയ്ത മഴയിൽ തമ്പാനൂർ ഉൾപ്പെടെയുള്ള നഗരഭാഗങ്ങൾ വെള്ളത്തിലായതോടെയാണ് ട്രോളുകൾ സജീവമായത്.

## Article Content

** **തലസ്ഥാന നഗരത്തിൽ വെള്ളക്കെട്ടില്ലെന്നും ശുചീകരണത്തിന് കൃത്യമായ സംവിധാനമുണ്ടെന്നും പറഞ്ഞ് മേയർ വി.വി. രാജേഷിനെ പുകഴ്ത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളിൽ നിറഞ്ഞ് നടി മല്ലികാ സുകുമാരൻ. മല്ലികയുടെ പ്രസ്താവന വന്നതിന് തൊട്ടടുത്ത ദിവസം പെയ്ത മഴയിൽ തമ്പാനൂർ ഉൾപ്പെടെയുള്ള നഗരഭാഗങ്ങൾ വെള്ളത്തിലായതോടെയാണ് ട്രോളുകൾ സജീവമായത്.

ഇക്കഴിഞ്ഞ 26-ന് മേയറുടെ ഓഫീസിലെത്തി കാർത്തിക ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മല്ലിക നഗരസഭയെ പ്രശംസിച്ചത്. മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും ഒപ്പമുള്ളപ്പോഴായിരുന്നു നടിയുടെ പ്രതികരണം. തമ്പാനൂരിൽ വെള്ളം കുറയുന്നില്ലെന്ന് മാധ്യമങ്ങളടക്കം നുണ പറയുകയാണെന്നും, മുൻപ് താൻ സാരിയും പൊക്കിപ്പിടിച്ച് എത്രയോ തവണ അവിടെ നടന്നിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.

ഇപ്പോഴാണ് അവിടെ വൃത്തിയാക്കാൻ കൃത്യമായ സംവിധാനമുണ്ടായതെന്നും ഇങ്ങനെയൊക്കെ ഭരിക്കാമെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ, ഇന്നലെ ഒന്നര മണിക്കൂർ തുടർച്ചയായി പെയ്ത മഴയിൽ തലസ്ഥാനത്തിന്റെ ഹൃദയഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലായി. ഇതോടെ മല്ലികാ സുകുമാരന്റെ വാക്കുകൾ കുത്തിപ്പൊക്കി നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്.

'പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തൽ അത്ര ഇഷ്ടപ്പെട്ടില്ല', 'ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു', 'യാഗം ചെയ്ത് മഴ പെയ്യിക്കുന്നത് വൈശാലി സിനിമയിൽ കണ്ടിട്ടുണ്ട്, ആദ്യമായിട്ടാണ് ഒരാൾ തള്ളി മഴ പെയ്യിക്കുന്നത് കാണുന്നത്' തുടങ്ങി നിരവധി രസകരമായ കമന്റുകളും ട്രോളുകളുമാണ് നടിക്കെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Actor Mallika Sukumaran is facing widespread trolling on social media after praising Thiruvananthapuram Mayor V.V. Rajesh over the city’s drainage and cleanliness systems. Her remarks came just before heavy rain flooded several parts of the capital, prompting a wave of memes and sarcastic comments.

### Related Links & Sources
- [Original Story Source](https://moviemax.in/news/393405/mallika-sukumaran-waterlogging-trolls)