---
title: "ബിഗ് ബോസ് സീസൺ 8 ഫൈനൽ വീക്കിൽ എത്തുന്ന ആറ് പേരെ പ്രവചിച്ച് അഖിൽ മാരാർ; കൊമ്പൻ ബുദ്ധിരാക്ഷസനെന്ന് വിലയിരുത്തൽ"
english_title: "Akhil Marar Predicts Six Contestants for Bigg Boss Season 8 Final Week"
publisher: "moviemax.in"
canonical_url: "https://moviemax.in/news/393291/akhil-marar-predicts-bigg-boss-season-8-finalists"
published_at: "2026-11-26T14:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07f0c5932bd_akhil-marar-predicts-bigg-boss-season-8-finalists.jpg"
keywords: ["BiggBossSeason8", "AkhilMarar", "RealityShow", "MalayalamTV", "FinalWeek"]
---

# ബിഗ് ബോസ് സീസൺ 8 ഫൈനൽ വീക്കിൽ എത്തുന്ന ആറ് പേരെ പ്രവചിച്ച് അഖിൽ മാരാർ; കൊമ്പൻ ബുദ്ധിരാക്ഷസനെന്ന് വിലയിരുത്തൽ

> **Lead Summary:** ** **ബിഗ് ബോസ് സീസൺ 8-ലെ ഫൈനൽ വീക്കിൽ ഷിജിൻ, കൊമ്പൻ, ഐശ്വര്യ, നേഹ, രാഹുൽ ഈശ്വർ, ആസിഫ് എന്നിവർ എത്തുമെന്ന് അഖിൽ മാരാർ പ്രവചിച്ചു. നോബിക്ക് സ്വന്തമായി ഒരു വോട്ട് ബേസ് ഉണ്ടെന്ന് നോബിക്ക് തന്നെ അറിയാമെന്നും, എന്നാൽ നോബിയെക്കാളും ബിഗ് ബോസിന്റെ മൂഡ് മനസ്സിലാക്കാൻ കഴിയുന്ന മത്സരാർത്ഥി കൊമ്പനാണെന്നും കൊമ്പൻ ഒരു ബുദ്ധിരാക്ഷസനാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

** **ബിഗ് ബോസ് സീസൺ 8-ലെ ഫൈനൽ വീക്കിൽ ഷിജിൻ, കൊമ്പൻ, ഐശ്വര്യ, നേഹ, രാഹുൽ ഈശ്വർ, ആസിഫ് എന്നിവർ എത്തുമെന്ന് അഖിൽ മാരാർ പ്രവചിച്ചു. നോബിക്ക് സ്വന്തമായി ഒരു വോട്ട് ബേസ് ഉണ്ടെന്ന് നോബിക്ക് തന്നെ അറിയാമെന്നും, എന്നാൽ നോബിയെക്കാളും ബിഗ് ബോസിന്റെ മൂഡ് മനസ്സിലാക്കാൻ കഴിയുന്ന മത്സരാർത്ഥി കൊമ്പനാണെന്നും കൊമ്പൻ ഒരു ബുദ്ധിരാക്ഷസനാണെന്നും അദ്ദേഹം പറഞ്ഞു.

വിക്കിയും താഷിയും പുറത്തായതോടെ നോബിക്ക് വലിയ ആശ്വാസമായെന്നാണ് അഖിൽ മാരാരുടെ വിലയിരുത്തൽ. നോമിനേഷനിൽ വന്നാലും മൃദുലയും വിപിനും പോയ ശേഷമേ താൻ പുറത്തുപോകൂ എന്ന ആത്മവിശ്വാസം നോബിക്കുണ്ടാകുമെന്നും, ഗൗതം അത്ര വലിയ ഭീഷണിയാകാൻ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഷോയുടെ സ്വഭാവം കൃത്യമായി മനസ്സിലാക്കുന്ന കളിക്കാരൻ കൊമ്പനാണെന്ന് അഖിൽ മാരാർ വ്യക്തമാക്കി. ഷിജിന്റെ സ്വാധീനം ഹൗസിലെ മറ്റുള്ളവർക്ക് മുൻപ് തിരിച്ചറിഞ്ഞതും ഷിജിനെ കൂടെ കൂട്ടിയതും കൊമ്പനാണ്. കൂട്ടത്തോടെയുള്ള ആക്രമണങ്ങൾക്കിടയിലും ഷിജിനെ പിന്തുണയ്ക്കുകയും ഷിജിൻ കപ്പടിക്കുമെന്ന് പറയുകയും ചെയ്ത കൊമ്പന് ഏത് സാഹചര്യത്തിലും കണ്ടെന്റ് സൃഷ്ടിക്കാൻ കഴിവുണ്ട്.

ഷിജിനെയും കൊമ്പനെയും വ്യക്തിപരമായി ഇഷ്ടപ്പെടുന്നവർക്കൊപ്പം ഇരുവരുടെയും കോമ്പോ ഇഷ്ടപ്പെടുന്നവരുമുണ്ട്. പ്രേക്ഷകരുമായി വേഗത്തിൽ അടുക്കാൻ ഷിജിന് സാധിച്ചുവെന്നും, പലർക്കും മകനായും സഹോദരനായും സുഹൃത്തായും മാറാൻ ഷിജിന് കഴിഞ്ഞുവെന്നും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞു.

> Akhil Marar has predicted the six contestants likely to reach the final week of Bigg Boss Season 8: Shijin, Komban, Aishwarya, Neha, Rahul Easwar, and Asif. He also praised Komban as the contestant who best understands the show's mood and called him a “genius” at creating content under pressure.

### Related Links & Sources
- [Original Story Source](https://moviemax.in/news/393291/akhil-marar-predicts-bigg-boss-season-8-finalists)