---
title: "ലക്ഷങ്ങളാണ് കൈപ്പറ്റിയത്, എന്നിട്ട് നൃത്തം വെറും അഞ്ച് മിനിറ്റ് മാത്രം; നടിയ്‌ക്കെതിരെ പരാതി"
english_title: "Actress Ameesha Patel has been booked for cheating on her dancing time."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39308/actress-ameesha-patel-has-been-booked-for-cheating-on-her-dancing-time"
published_at: "2022-04-25T22:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266cf924a1de_ameesha.jpg"
keywords: []
---

# ലക്ഷങ്ങളാണ് കൈപ്പറ്റിയത്, എന്നിട്ട് നൃത്തം വെറും അഞ്ച് മിനിറ്റ് മാത്രം; നടിയ്‌ക്കെതിരെ പരാതി

> **Lead Summary:** അവതരിപ്പിച്ച നൃത്തത്തിന്റെ സമയം കുറഞ്ഞതിന്റെ പേരില്‍ നടി അമീഷ പട്ടേലിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി. പ്രതിഫലം പൂര്‍ണ്ണമായും കൈപ്പറ്റിയെങ്കിലും അവതരിപ്പിക്കാമെന്നേറ്റ നൃത്തം പൂര്‍ണ്ണമായും അവതരിപ്പിക്കാതെ മടങ്ങിയെന്നാണ് പരാതി.

## Article Content

അവതരിപ്പിച്ച നൃത്തത്തിന്റെ സമയം കുറഞ്ഞതിന്റെ പേരില്‍ നടി അമീഷ പട്ടേലിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി. പ്രതിഫലം പൂര്‍ണ്ണമായും കൈപ്പറ്റിയെങ്കിലും അവതരിപ്പിക്കാമെന്നേറ്റ നൃത്തം പൂര്‍ണ്ണമായും അവതരിപ്പിക്കാതെ മടങ്ങിയെന്നാണ് പരാതി.

മധ്യപ്രദേശിലെ ക്വാണ്ടയില്‍ നവ്ചന്ദി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നൃത്തമവതരിപ്പിക്കാനാണ് അമീഷയെത്തിയത്.

സാമൂഹ്യ പ്രവര്‍ത്തകന്‍ സുനില്‍ ജെയിനാണ് പരാതി നല്‍കിയിരിക്കുന്നത്. 4.25 ലക്ഷം രൂപയാണ് അമീഷ പട്ടേല്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

ഏപ്രില്‍ 23നാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഒരു പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാമെന്നേറ്റിരുന്നു. പ്രതിഫലവും പൂര്‍ണ്ണമായും കൈപറ്റി.

എന്നാല്‍ അഞ്ച് മിനുറ്റ് മാത്രം നൃത്തം ചെയ്ത് പരിപാടി പൂര്‍ണ്ണമാക്കാതെ അമീഷ മടങ്ങിയെന്നാണ് പരാതി. എന്നാല്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാത്തതിനാലാണ് താന്‍ സ്ഥലത്ത് നിന്നും മടങ്ങിയതെന്നാണ് അമീഷ പട്ടേലിന്റെ പ്രതികരണം. മടങ്ങിയതിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടായെന്നും അമീഷ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/39308/actress-ameesha-patel-has-been-booked-for-cheating-on-her-dancing-time)