---
title: "ആ പ്രായത്തിന് ശേഷമാണ് സ്ത്രീകൾക്ക് നല്ല രീതിയിൽ ലൈംഗികത അനുഭവിക്കാൻ സാധിക്കുക,  വിദ്യ ബാലൻ "
english_title: "It is only after that age that women are able to have good sex, Vidya Balan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39294/it-is-only-after-that-age-that-women-are-able-to-have-good-sex-vidya-balan"
published_at: "2022-04-25T21:10:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266c1d681510_vidhya.jpg"
keywords: []
---

# ആ പ്രായത്തിന് ശേഷമാണ് സ്ത്രീകൾക്ക് നല്ല രീതിയിൽ ലൈംഗികത അനുഭവിക്കാൻ സാധിക്കുക,  വിദ്യ ബാലൻ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിദ്യാബാലൻ. ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് ഇവർ. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിദ്യാബാലൻ. ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് ഇവർ. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ ആണ് താരം അവതരിപ്പിച്ചത്.

നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ അടക്കം താരം വാരി കൂടിയിട്ടുണ്ട്. ഒന്ന് രണ്ട് മലയാളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ വിദ്യാബാലൻ പറയുന്ന കാര്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

ഇപ്പോഴും സെക്സിനെക്കുറിച്ച് പരസ്യമായി സംസാരിക്കുവാൻ മടിയുള്ള ആളുകളാണ് നമ്മുടെ രാജ്യത്തിന് ഉള്ളത് എന്നാണ് വിദ്യാബാലൻ തുറന്നു പറയുന്നത്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സൗന്ദര്യം ഉണ്ടാവുന്നത് 40 വയസ് കഴിയുമ്പോൾ ആയിരിക്കും എന്ന് ആരോ പറഞ്ഞിട്ടുണ്ട് എന്നാണ് വിദ്യാബാലൻ പറയുന്നത്.

അത് ആരാണ് പറഞ്ഞത് എന്ന് എനിക്ക് അറിയില്ല എന്നും എന്നാൽ അത് ശരിയാണ് എന്നുമാണ് വിദ്യാബാലൻ പറയുന്നത്. 40 വയസ്സിനുശേഷം കൂടുതൽ കുസൃതി ഉള്ളവരും സുന്ദരികളുമായി സ്ത്രീകൾ മാറും. പൊതുവേ നമ്മൾ പഠിക്കുന്നത് ഒതുങ്ങി ജീവിക്കാൻ ആയിരിക്കും. ലൈംഗികത ആസ്വദിക്കാതെ ഇരിക്കാൻ ആയിരിക്കും സ്ത്രീകളെ കൂടുതൽ പറഞ്ഞു പഠിപ്പിക്കുക.

40 വയസ്സിനു ശേഷമായിരിക്കും സ്ത്രീകൾ സ്വന്തം സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകി തുടങ്ങുക. തുടർന്ന് സെക്സ് എന്നത് അവർക്ക് ആസ്വദിക്കാൻ കഴിയും. അത്രയും കാലം എന്തൊക്കെ ചിന്തിച്ചോ അതെല്ലാം മറന്നു സ്വന്തം ജീവിതം മാത്രമാകുമ്പോൾ ആയിരിക്കും നിങ്ങൾക്ക് കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത്. ഞാൻ മുൻപൊക്കെ വളരെ ഗൗരവമുള്ള ആളായിരുന്നു എന്നും എന്നാൽ ഇപ്പോൾ അതെല്ലാം ആസ്വദിക്കാൻ ശ്രമിക്കുന്നുണ്ട് എന്നുമാണ് വിദ്യാബാലൻ പറയുന്നത്.

ഇന്ന് മുഴുവൻ ഭാരവും ഞാൻ ഒറ്റയ്ക്ക് അല്ല ചുമക്കുന്നത്. ഇരുപതാമത്തെ വയസ്സിൽ എൻറെ സ്വപ്നങ്ങൾ ഇല്ലായിരുന്നു ഞാൻ ജീവിച്ചത് എല്ലാം തന്നെ. മുപ്പതാം വയസ്സ് മുതലാണ് ഞാനെന്നെ കൂടുതൽ അറിയാൻ തുടങ്ങിയത്. അതേസമയം നാല്പതാം വയസ്സ് മുതലാണ് ഞാൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്.

42 വയസ് ആണ് ഇപ്പോൾ താരത്തിന് ഉള്ളത്. പത്തു വർഷങ്ങൾക്കു മുമ്പാണ് നടിയുടെ വിവാഹം കഴിയുന്നത്. മോളിവുഡിലെ മുൻനിര നിർമാതാക്കളിൽ ഒരാൾ ആയിട്ടുള്ള സിദ്ധാർത്ഥ് റോയ് കപൂർ ആണ് ഇവരുടെ ഭർത്താവ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39294/it-is-only-after-that-age-that-women-are-able-to-have-good-sex-vidya-balan)