---
title: "പോക്സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് തടവ് ശിക്ഷ; ജാമ്യം അനുവദിച്ച് കോടതി"
english_title: "Actor Sreejith Ravi Sentenced in POCSO Case; Court Grants Bail"
publisher: "moviemax.in"
canonical_url: "https://moviemax.in/news/392875/sreejith-ravi-pocso-case-sentence-bail"
published_at: "2026-11-23T17:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b042a8787ff4_sreejith-ravi-pocso-case-sentence-bail.jpg"
keywords: ["SreejithRavi", "POCSOCase", "ThrissurCourt", "BailGranted", "CourtVerdict"]
---

# പോക്സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് തടവ് ശിക്ഷ; ജാമ്യം അനുവദിച്ച് കോടതി

> **Lead Summary:** **പോ**ക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഒരു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.

## Article Content

**പോ**ക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഒരു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.

2022 ജൂലൈ നാലിന് അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് സ്പെഷ്യൽ ജഡ്ജ് രമ്യ മേനോന്റെ വിധി. പിഴത്തുക അതിജീവിതകളായ രണ്ട് കുട്ടികൾക്കും നൽകണം.

കേസിൽ 21 സാക്ഷികളെ വിസ്തരിച്ചിരുന്നു. അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ച കോടതി നിലവിൽ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.

Thrissur Fast Track Special Court sentenced actor Sreejith Ravi to one year in prison and fined him ₹50,000 in a POCSO case. The court also granted him bail and allowed one month to file an appeal.

### Related Links & Sources
- [Original Story Source](https://moviemax.in/news/392875/sreejith-ravi-pocso-case-sentence-bail)