---
title: "'രാജ്യസ്‌നേഹം മുദ്രാവാക്യമല്ല, അതൊരു സംസ്‌കാരമാണ്'; മാതംഗി സ്റ്റുഡിയോ ഉദ്ഘാടന വേളയിൽ മോഹൻലാൽ"
english_title: "Patriotism Is Not a Slogan, It Is a Culture: Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/392870/patriotism-is-a-culture-mohanlal"
published_at: "2026-11-23T16:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b041cd137529_patriotism-is-a-culture-mohanlal.jpg"
keywords: ["Mohanlal", "Patriotism", "Kesari", "MalayalamCinema", "StudioInauguration"]
---

# 'രാജ്യസ്‌നേഹം മുദ്രാവാക്യമല്ല, അതൊരു സംസ്‌കാരമാണ്'; മാതംഗി സ്റ്റുഡിയോ ഉദ്ഘാടന വേളയിൽ മോഹൻലാൽ

> **Lead Summary:** **** രാജ്യസ്‌നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ലെന്നും അതൊരു സംസ്‌കാരമാണെന്നും നടൻ മോഹൻലാൽ. ഈ സംസ്‌കാരം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് മുഖമാസികയായ 'കേസരി'യുടെ നേതൃത്വത്തിലുള്ള മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**** രാജ്യസ്‌നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ലെന്നും അതൊരു സംസ്‌കാരമാണെന്നും നടൻ മോഹൻലാൽ. ഈ സംസ്‌കാരം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് മുഖമാസികയായ 'കേസരി'യുടെ നേതൃത്വത്തിലുള്ള മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയാണ് തന്റെ കർമ്മമേഖലയെന്നും അഭിനയമാണ് തനിക്കറിയാവുന്നതെന്നും മോഹൻലാൽ പറഞ്ഞു. രാജ്യസ്‌നേഹവും ദേശബോധവും നിറഞ്ഞ ഒട്ടേറെ ചിത്രങ്ങളിൽ, പ്രത്യേകിച്ച് പട്ടാള സിനിമകളിൽ അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിനായി നിരവധി തവണ പട്ടാള ക്യാമ്പുകളിലും അതിർത്തി പ്രദേശങ്ങളിലും സഞ്ചരിക്കാനായി. പുസ്തകങ്ങളിൽ വായിച്ചതിനപ്പുറം രാജ്യസ്‌നേഹം എന്താണെന്ന് നേരിട്ട് അനുഭവിച്ചറിയാൻ ആ യാത്രകളിലൂടെ കഴിഞ്ഞു.

നാം സുരക്ഷിതരായി കഴിയുന്നത് അതിർത്തിയിൽ സൈനികർ കാവൽ നിൽക്കുന്നതുകൊണ്ടാണ്. രാജ്യസ്‌നേഹം സൈനികരുടെ ഹൃദയമിടിപ്പാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'ഓപ്പറേഷൻ ഗംഗ'യും അത്തരത്തിലൊരു ചിത്രമാണെന്നും തന്നാലാവുംവിധം രാജ്യസ്‌നേഹം വളർത്താനുള്ള പ്രവർത്തനങ്ങൾ തന്റെ കർമ്മമേഖലയിലൂടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലെത്തിയിട്ട് 50 വർഷത്തോളമായെന്നും ഈ കാലയളവിൽ സിങ്ക് സൗണ്ട് ഉൾപ്പെടെയുള്ള നിരവധി സാങ്കേതിക വിദ്യകളുടെ വളർച്ച നേരിട്ട് കാണാൻ സാധിച്ചെന്നും മോഹൻലാൽ ഓർമ്മിപ്പിച്ചു. സർഗാത്മകതയുടെയും സാങ്കേതികതയുടെയും ഒത്തുചേരലാണ് കലാവിഷ്കാരങ്ങൾ. രാമായണം പോലുള്ള നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്രത്തോളം വിജയകരമായി അവതരിപ്പിക്കാൻ കഴിയുമെന്ന് നാം കണ്ടുകഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

Mohanlal said patriotism and national consciousness are not mere slogans but a culture that must be passed on across generations. He was speaking at the inauguration of Matangi Multimedia Recording Studio, organised under the leadership of Kesari.

### Related Links & Sources
- [Original Story Source](https://moviemax.in/news/392870/patriotism-is-a-culture-mohanlal)