---
title: "തൃഷ ഇനി 'ഇളയ പുരട്ചി തലൈവി'? തമിഴ്‌നാട്ടിൽ പുതിയ സംഘടനയും ലോഗോയും പുറത്തിറക്കി ആരാധകർ"
english_title: "Fans Launch New Organisation and Logo for Trisha in Tamil Nadu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/392849/trisha-fans-launch-new-organisation-tamil-nadu"
published_at: "2026-11-23T14:39:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0403d2a67f9_trisha-fans-launch-new-organisation-tamil-nadu.jpg"
keywords: ["Trisha", "TamilNadu", "Kollywood", "FanClub", "Politics"]
---

# തൃഷ ഇനി 'ഇളയ പുരട്ചി തലൈവി'? തമിഴ്‌നാട്ടിൽ പുതിയ സംഘടനയും ലോഗോയും പുറത്തിറക്കി ആരാധകർ

> **Lead Summary:** ** **നടി തൃഷയുടെ പേരിൽ തമിഴ്‌നാട്ടിൽ പുതിയ സംഘടന രൂപീകരിച്ച് ആരാധകർ. 'ഇളയ പുരട്ചി തലൈവി തൃഷാ പേരവൈ' എന്നാണ് സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്. തിരുനെൽവേലിയിൽ നടന്ന പ്രത്യേക ചടങ്ങിൽ തൃഷയുടെ ചിത്രമുള്ള ലോഗോയും ഭാരവാഹികൾ പുറത്തിറക്കി. സംഘടനയുടെ കോ-ഓർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന രാജഗോപാൽ എന്നയാളാണ് പേരും ലോഗോയും പ്രകാശനം ചെയ്തത്.

## Article Content

** **നടി തൃഷയുടെ പേരിൽ തമിഴ്‌നാട്ടിൽ പുതിയ സംഘടന രൂപീകരിച്ച് ആരാധകർ. 'ഇളയ പുരട്ചി തലൈവി തൃഷാ പേരവൈ' എന്നാണ് സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്. തിരുനെൽവേലിയിൽ നടന്ന പ്രത്യേക ചടങ്ങിൽ തൃഷയുടെ ചിത്രമുള്ള ലോഗോയും ഭാരവാഹികൾ പുറത്തിറക്കി. സംഘടനയുടെ കോ-ഓർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന രാജഗോപാൽ എന്നയാളാണ് പേരും ലോഗോയും പ്രകാശനം ചെയ്തത്.

തിരുനെൽവേലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതെന്ന് രാജഗോപാൽ പറഞ്ഞു. തങ്ങൾ പദവികളൊന്നും ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃഷയുടെ സമ്മതത്തോടെയാണ് സംഘടന രൂപീകരിച്ചതെന്നാണ് ആരാധകരുടെ അവകാശവാദമെങ്കിലും ഇക്കാര്യത്തിൽ താരത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.

താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന ആവശ്യം ഉന്നയിച്ച് നേരത്തെയും തമിഴ്‌നാട്ടിൽ പോസ്റ്ററുകൾ പ്രചരിച്ചിരുന്നു. വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിനായി തൃഷയ്ക്ക് മേലും വലിയ സമ്മർദ്ദമുണ്ടായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം തൃഷ തുറന്നുപറഞ്ഞിരുന്നു. ഈ പഴയ അഭിമുഖം അടുത്തിടെ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പത്ത് വർഷത്തിനുള്ളിൽ താൻ ചിലതൊക്കെ നേടിയെടുക്കുമെന്നും കാത്തിരുന്ന് കാണൂവെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്. മുഖ്യമന്ത്രിയായാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, 'ആദ്യം വോട്ട് തന്ന് വിജയിപ്പിക്കൂ, എന്നിട്ട് പറയാം' എന്നായിരുന്നു തമാശരൂപേണയുള്ള തൃഷയുടെ മറുപടി.

Fans in Tamil Nadu have formed a new organisation in the name of actor Trisha and unveiled a logo featuring her image at a ceremony in Tirunelveli. The group says it aims to work for the rights of the Tamil people, while Trisha has not issued any official response to the development.

### Related Links & Sources
- [Original Story Source](https://moviemax.in/news/392849/trisha-fans-launch-new-organisation-tamil-nadu)