---
title: "ഫെയർനെസ് ക്രീം വിവാദം: ഞെട്ടലുണ്ടാക്കിയെന്ന് റെനീഷ റഹ്മാൻ; നല്ല റിസൾട്ട് കിട്ടിയതുകൊണ്ടാണ് പ്രമോട്ട് ചെയ്തതെന്ന് വിശദീകരണം"
english_title: "Reneesha Rahiman Responds to Fairness Cream Controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/392797/reneesha-rahiman-fairness-cream-controversy"
published_at: "2026-11-23T09:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03c0a13a3b3_reneesha-rahiman-fairness-cream-controversy.jpg"
keywords: ["ReneeshaRahiman", "FairnessCream", "BiggBoss", "Malappuram", "HealthControversy"]
---

# ഫെയർനെസ് ക്രീം വിവാദം: ഞെട്ടലുണ്ടാക്കിയെന്ന് റെനീഷ റഹ്മാൻ; നല്ല റിസൾട്ട് കിട്ടിയതുകൊണ്ടാണ് പ്രമോട്ട് ചെയ്തതെന്ന് വിശദീകരണം

> **Lead Summary:** ** **ഫെയർനെസ് ക്രീം തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന വാർത്ത വലിയ ചർച്ചയായതിന് പിന്നാലെ, ഈ ഉൽപ്പന്നം പ്രമോട്ട് ചെയ്ത നടിയും ബിഗ് ബോസ് മുൻ താരവുമായ റെനീഷ റഹ്മാൻ വിശദീകരണവുമായി രംഗത്ത്. ക്രീം പ്രമോട്ട് ചെയ്തയാളെന്ന നിലയിലും സ്വയം ഉപയോഗിച്ചയാളെന്ന നിലയിലും വാർത്ത അറിഞ്ഞപ്പോൾ താനും ഞെട്ടിയെന്നും, നല്ല റിസൾട്ട് ലഭിച്ചതുകൊണ്ടാണ് പ്രമോഷൻ ഏറ്റെടുത്തതെന്നും റെനീഷ വ്യക്തമാക്കി.

## Article Content

** **ഫെയർനെസ് ക്രീം തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന വാർത്ത വലിയ ചർച്ചയായതിന് പിന്നാലെ, ഈ ഉൽപ്പന്നം പ്രമോട്ട് ചെയ്ത നടിയും ബിഗ് ബോസ് മുൻ താരവുമായ റെനീഷ റഹ്മാൻ വിശദീകരണവുമായി രംഗത്ത്. ക്രീം പ്രമോട്ട് ചെയ്തയാളെന്ന നിലയിലും സ്വയം ഉപയോഗിച്ചയാളെന്ന നിലയിലും വാർത്ത അറിഞ്ഞപ്പോൾ താനും ഞെട്ടിയെന്നും, നല്ല റിസൾട്ട് ലഭിച്ചതുകൊണ്ടാണ് പ്രമോഷൻ ഏറ്റെടുത്തതെന്നും റെനീഷ വ്യക്തമാക്കി.

ആ കുട്ടി എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരികെ വരട്ടെയെന്നാണ് ആത്മാർഥമായി പ്രാർഥിക്കുന്നതെന്ന് റെനീഷ പറഞ്ഞു. സ്വയം ഉപയോഗിച്ച് നോക്കാതെ ഒരു ഉൽപ്പന്നവും ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഈ ക്രീം പ്രമോട്ട് ചെയ്തത്. അന്ന് നീന്തൽ ക്ലാസിൽ പോയതിനെ തുടർന്ന് ക്ലോറിൻ വെള്ളമേറ്റ് ശരീരത്തിലുണ്ടായ ടാൻ മാറാൻ ഈ ക്രീം സഹായിച്ചു.

14–15 ദിവസത്തിലധികം ഉപയോഗിച്ചപ്പോഴും യാതൊരു പാർശ്വഫലങ്ങളുമുണ്ടായില്ല. നല്ല ഫലം ലഭിച്ചതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ വീഡിയോ ചെയ്തതെന്നും അവർ പറഞ്ഞു. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ആളല്ലെന്നും തെറ്റായതോ ഉപയോഗിക്കാത്തതോ ആയ ഒന്നും പ്രമോട്ട് ചെയ്തിട്ടില്ലെന്നും റെനീഷ കൂട്ടിച്ചേർത്തു.

ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവവും ആരോഗ്യസ്ഥിതിയും വ്യത്യസ്തമായിരിക്കും. തനിക്ക് യോജിച്ചത് മറ്റുള്ളവർക്കും യോജിക്കണമെന്നില്ല. സോഷ്യൽ മീഡിയയിലെ നല്ല റിവ്യൂകൾ കണ്ട് ഉൽപ്പന്നങ്ങളോ ഭക്ഷ്യവസ്തുക്കളോ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ അഭിപ്രായം തേടണം. ഈ സംഭവം തനിക്കും വലിയൊരു പാഠമാണെന്നും റെനീഷ വീഡിയോയിൽ വ്യക്തമാക്കി.

Actress and former Bigg Boss contestant Reneesha Rahiman has responded after a report linked a fairness cream to a serious kidney condition in a 17-year-old from Malappuram. She said she promoted the product only after seeing good results herself and was shocked by the news, while urging people to seek medical advice before using such products.

### Related Links & Sources
- [Original Story Source](https://moviemax.in/news/392797/reneesha-rahiman-fairness-cream-controversy)