---
title: "സാന്ത്വനം സീരിയല്‍ താരം രക്ഷ രാജ് വിവാഹിതയായി"
english_title: "sathwanam serial star Raksha Raj gets married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39261/sathwanam-serial-star-raksha-raj-gets-married"
published_at: "2022-04-25T19:29:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266a98dc4dc5_appu.jpg"
keywords: []
---

# സാന്ത്വനം സീരിയല്‍ താരം രക്ഷ രാജ് വിവാഹിതയായി

> **Lead Summary:** സാന്ത്വനം സീരിയല്‍ താരം രക്ഷ രാജ് വിവാഹിതയായി . സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അര്‍ക്കജ് ആണ് രക്ഷയുടെ വരന്‍. രക്ഷാ രാജനുംകോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. ഇവരുടെ വിവാഹ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

## Article Content

സാന്ത്വനം സീരിയല്‍ താരം രക്ഷ രാജ് വിവാഹിതയായി . സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അര്‍ക്കജ് ആണ് രക്ഷയുടെ വരന്‍. രക്ഷാ രാജനുംകോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. ഇവരുടെ വിവാഹ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

കഴിഞ്ഞ ദിവസമായിരുന്നു നടി ഇന്‍സ്റ്റഗ്രാം വഴി താന്‍ വിവാഹിതയാവാന്‍ പോകുന്നു എന്ന വാര്‍ത്ത അറിയിച്ചത്. പിന്നാലെ സേവ് ദ ഡേറ്റ് ഫോട്ടോ പങ്കുവെച്ചും രക്ഷ എത്തിയിരുന്നു.

അതേസമയം സാന്ത്വനത്തില്‍ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നടി രക്ഷാ രാജിന്റെ വരവ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താന്‍ മികച്ചൊരു നടി ആണെന്ന് തെളിയിക്കാന്‍ ഈ താരത്തിന് കഴിഞ്ഞു.

അല്‍പം കുസൃതിയും കുറുമ്പും നിറഞ്ഞ ഒരു കഥാപാത്രത്തില്‍ ആണ് സാന്ത്വനത്തില്‍ രക്ഷാ എത്തുന്നത്. കുറച്ച് നെഗറ്റീവും പോസിറ്റീവും നിറഞ്ഞ ഒരു കഥാപാത്രമാണ് അപ്പു .

### Related Links & Sources
- [Original Story Source](https://moviemax.in/news/39261/sathwanam-serial-star-raksha-raj-gets-married)