---
title: "മാങ്ങായ്‌ക്കൊപ്പം ഫോട്ടോയെടുത്തതിന് ഗര്‍ഭിണിയാണോ എന്ന് ചോദ്യം,  മറുപടി നല്‍കി ഗായിക"
english_title: "Famous singer Sunita Upadhyay's reply is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39199/famous-singer-sunita-upadhyays-reply-is-now-going-viral"
published_at: "2022-04-25T12:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626640e0ea7b2_gayaika.jpg"
keywords: []
---

# മാങ്ങായ്‌ക്കൊപ്പം ഫോട്ടോയെടുത്തതിന് ഗര്‍ഭിണിയാണോ എന്ന് ചോദ്യം,  മറുപടി നല്‍കി ഗായിക

> **Lead Summary:** സോഷ്യല്‍മീഡിയില്‍ ഒരു ഫോട്ടോ പങ്കുവെച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ് തെലുങ്കിലെ പ്രശസ്ത ഗായികയായ സുനിത ഉപാദ്രാസ്ത. വീട്ടിലെ മാവ് കായ്ച്ചപ്പോള്‍ ഒപ്പം ഒരു ഫോട്ടോയെടുത്തതാണ് എല്ലാത്തിനും തുടക്കമായത്.

## Article Content

സോഷ്യല്‍മീഡിയില്‍ ഒരു ഫോട്ടോ പങ്കുവെച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ് തെലുങ്കിലെ പ്രശസ്ത ഗായികയായ സുനിത ഉപാദ്രാസ്ത. വീട്ടിലെ മാവ് കായ്ച്ചപ്പോള്‍ ഒപ്പം ഒരു ഫോട്ടോയെടുത്തതാണ് എല്ലാത്തിനും തുടക്കമായത്.

സ്വന്തം വീട്ടില്‍ മാങ്ങയുണ്ടായതില്‍ എന്താണിത്ര പ്രശ്‌നം എന്ന് ചോദിക്കാന്‍ വരട്ടെ . അനുഗ്രഹീതയായിരിക്കുന്നു, എന്റെ ആദ്യ വിളയ്‌ക്കൊപ്പം എന്ന തലക്കെട്ടോടെ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ ഇട്ടതിന് കമന്റ് ചെയ്തവര്‍ക്കെല്ലാം അറിയേണ്ടത് ഒറ്റക്കാര്യം. ഗായിക ഗര്‍ഭിണിയായോ എന്ന്.

എന്നാല്‍ താന്‍ ഉദ്ദേശിച്ച രീതിയിലല്ല ആളുകള്‍ പോസ്റ്റിനെ കാണുന്നതെന്ന് മനസിലാക്കിയപ്പോള്‍ സുനിത തന്നെ വിമര്‍ശനവുമായെത്തി. ആളുകള്‍ക്ക് ഭ്രാന്തായോ എന്നാണ് വിശദീകരണക്കുറിപ്പില്‍ അവര്‍ ചോദിച്ചത്.

കാര്യങ്ങള്‍ വെറുതേ ചിന്തിച്ചുകൂട്ടരുതെന്നും അപവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ സുനിത കഴിഞ്ഞവര്‍ഷമാണ് ഡിജിറ്റല്‍ സംരംഭകനായ രാമ കൃഷ്ണ വീരപ്പനേനിയെ വിവാഹം ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39199/famous-singer-sunita-upadhyays-reply-is-now-going-viral)