---
title: "'ഈ കൊച്ചിന് ഡാൻസ് അറിയില്ലെന്ന് പരിഹസിച്ചു, പക്ഷേ ആ റീൽ എന്നെ അമൽ നീരദ് ചിത്രത്തിലെ നായികയാക്കി' -  ഹൻസിക കൃഷ്ണ"
english_title: "Mockery Didn’t Break Her: Hansika Krishna on Her Path to Amal Neerad Film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/391840/hansika-krishna-social-media-bullying-film-breakthrough"
published_at: "2026-11-16T14:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afac29997ccb_hansika-krishna-social-media-bullying-film-breakthrough.jpg"
keywords: ["HansikaKrishna", "AmalNeerad", "CyberBullying", "MalayalamCinema", "SocialMedia"]
---

# 'ഈ കൊച്ചിന് ഡാൻസ് അറിയില്ലെന്ന് പരിഹസിച്ചു, പക്ഷേ ആ റീൽ എന്നെ അമൽ നീരദ് ചിത്രത്തിലെ നായികയാക്കി' -  ഹൻസിക കൃഷ്ണ

> **Lead Summary:** ** **സോഷ്യൽ മീഡിയയിലെ സൈബർ ബുള്ളിയിംഗും പരിഹാസങ്ങളും തന്നെ തളർത്തുകയല്ല, മറിച്ച് വളർത്തുകയാണ് ചെയ്തതെന്ന് നടി ഹൻസിക കൃഷ്ണ. 14-ാം വയസ്സ് മുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും, അന്ന് പരിഹാസങ്ങൾ കേട്ട് ഡാൻസ് നിർത്തിയിരുന്നെങ്കിൽ അമൽ നീരദ് ചിത്രത്തിൽ നസ്ലിന്റെ നായികയാകാൻ തനിക്ക് സാധിക്കില്ലായിരുന്നുവെന്നും ഹൻസിക വ്യക്തമാക്കി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

## Article Content

** **സോഷ്യൽ മീഡിയയിലെ സൈബർ ബുള്ളിയിംഗും പരിഹാസങ്ങളും തന്നെ തളർത്തുകയല്ല, മറിച്ച് വളർത്തുകയാണ് ചെയ്തതെന്ന് നടി ഹൻസിക കൃഷ്ണ. 14-ാം വയസ്സ് മുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെന്നും, അന്ന് പരിഹാസങ്ങൾ കേട്ട് ഡാൻസ് നിർത്തിയിരുന്നെങ്കിൽ അമൽ നീരദ് ചിത്രത്തിൽ നസ്ലിന്റെ നായികയാകാൻ തനിക്ക് സാധിക്കില്ലായിരുന്നുവെന്നും ഹൻസിക വ്യക്തമാക്കി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിൽ അഹാന മുതൽ ഹൻസിക വരെയുള്ള നാല് മക്കളും പലപ്പോഴായി സൈബർ ബുള്ളിയിംഗിന് ഇരയായിട്ടുണ്ട്. എന്നാൽ വിമർശനങ്ങളെ അതിജീവിച്ച് സോഷ്യൽ മീഡിയയെ തങ്ങളുടെ കരിയറിന്റെയും വരുമാനത്തിന്റെയും പ്രധാന മാർഗ്ഗമാക്കി മാറ്റാൻ ഇവർക്ക് സാധിച്ചു.

> തന്റെ ഡാൻസ് വീഡിയോകൾക്ക് താഴെ വന്നിരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് ഹൻസിക പറയുന്നതിങ്ങനെ: "14 വയസ്സ് തൊട്ട് സോഷ്യൽ മീഡിയയിലെ നെഗറ്റിവിറ്റി കാണുന്നുണ്ട്. ചെറുപ്പത്തിൽ അതൊക്കെ കാണുമ്പോൾ വലിയ വിഷമം തോന്നിയിരുന്നു. ഡാൻസ് വീഡിയോകൾ ഇടുമ്പോൾ 'ഈ കൊച്ചിന് ഡാൻസ് കളിക്കാനൊന്നും അറിഞ്ഞുകൂടാ' എന്നൊക്കെ പറഞ്ഞ് ഒരുപാട് സൈബർ ബുള്ളിയിംഗ് ഉണ്ടായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ ഞാൻ എനിക്ക് തന്നെ ഒരു വാക്ക് നൽകി, ഒരിക്കലും വിട്ടുകൊടുക്കില്ല എന്ന്."

> വിമർശനങ്ങളെ വകവെക്കാതെ ഡാൻസ് തുടർന്നതാണ് സിനിമയിലേക്കുള്ള വഴി തുറന്നതെന്ന് ഹൻസിക പറയുന്നു. "ഡാൻസ് തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ എന്റെ 'സ്തുതി' ഡാൻസ് വീഡിയോ അമൽ നീരദ് സാർ കാണാനിടയായി. അങ്ങനെയാണ് 'ബാച്ചിലർ പാർട്ടി 2'-ൽ നസ്ലിന്റെ നായികയായി സിനിമയിലേക്ക് എത്തുന്നത്. അന്ന് ആളുകൾ പറയുന്നത് കേട്ട് ഞാൻ നിർത്തിയിരുന്നെങ്കിൽ ഇന്നും കരഞ്ഞുകൊണ്ട് അവിടെത്തന്നെ ഇരുന്നേനെ," ഹൻസിക കൂട്ടിച്ചേർത്തു.

ഹേറ്റ് യഥാർത്ഥത്തിൽ തന്നെ വളർത്തുകയാണ് ചെയ്തതെന്നും ഒരു പോയിന്റിന് ശേഷം അത് വലിയൊരു മോട്ടിവേഷനായി മാറുമെന്നും താരം പറഞ്ഞു. ഇപ്പോൾ നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ 'ആളുകൾ പറയട്ടെ' എന്ന രീതിയിൽ ലാഘവത്തോടെയാണ് എടുക്കുന്നതെന്നും, പോസിറ്റീവായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഹൻസിക വ്യക്തമാക്കി.

Hansika Krishna says social media bullying and ridicule did not weaken her but instead helped her grow stronger. She recalls how continuing her dance videos led to an opportunity in an Amal Neerad film opposite Naslen, and says she now handles negative comments with detachment.

### Related Links & Sources
- [Original Story Source](https://moviemax.in/news/391840/hansika-krishna-social-media-bullying-film-breakthrough)