---
title: "ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് 11 വര്‍ഷം, താരങ്ങള്‍ക്ക് ആശംസ അറിയിച്ച് ആരാധകര്‍ "
english_title: "Now the stars have come to congratulate each other on their wedding anniversary."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39180/now-the-stars-have-come-to-congratulate-each-other-on-their-wedding-anniversary"
published_at: "2022-04-25T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266347ca80ce_prithviraj.jpg"
keywords: []
---

# ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് 11 വര്‍ഷം, താരങ്ങള്‍ക്ക് ആശംസ അറിയിച്ച് ആരാധകര്‍ 

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് പൃഥ്വിരാജും സുപ്രിയയും. അഭിനയ ലോകത്തേക്ക് കടന്നില്ലെങ്കിലും സിനിമയുടെ പിന്നണിയില്‍ സജീവമാണ് സുപ്രിയ. ആരാധകരേറെയാണ് ഈ ദമ്പതികള്‍ക്ക്. ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ പരസ്പരം ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് താരങ്ങള്‍.

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികള്‍ ആണ് പൃഥ്വിരാജും സുപ്രിയയും. അഭിനയ ലോകത്തേക്ക് കടന്നില്ലെങ്കിലും സിനിമയുടെ പിന്നണിയില്‍ സജീവമാണ് സുപ്രിയ. ആരാധകരേറെയാണ് ഈ ദമ്പതികള്‍ക്ക്. ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ പരസ്പരം ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് താരങ്ങള്‍.

11 വര്‍ഷമെന്ന ക്യാപ്ഷനോടെ സുപ്രിയയെ മെന്‍ഷന്‍ ചെയ്തായിരുന്നു പൃഥ്വിരാജ് മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്തത്. ഒന്നിച്ച് ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ പകര്‍ത്തിയ വീഡിയോയായിരുന്നു അദ്ദേഹം പങ്കുവെച്ചത്. 9 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. നേരത്തെയും പൃഥ്വി ഈ വീഡിയോ പങ്കുവെച്ചിരുന്നു.

11 വര്‍ഷത്തെ വിവാഹജീവിതത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് ഈ വിശേഷ ദിനത്തില്‍ നമ്മള്‍ രണ്ടിടത്താവുന്നത്. ആടുജീവിതം പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ നിങ്ങള്‍ തിരിച്ചെത്തുമെന്ന് കരുതുന്നു.

എന്നിട്ട് നമുക്ക് ഈ സന്തോഷം ഒന്നിച്ച് ആഘോഷിക്കാമെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയും സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു.

മകനും മരുമകള്‍ക്കും ആശംസ അറിയിച്ച് മല്ലിക സുകുമാരനും എത്തിയിരുന്നു. എന്റെ ചിന്തകളിലും പ്രാര്‍ത്ഥനയിലും എപ്പോഴും നിങ്ങളുണ്ട്, ആശംസകള്‍ എന്നായിരുന്നു മല്ലികയുടെ കുറിപ്പ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39180/now-the-stars-have-come-to-congratulate-each-other-on-their-wedding-anniversary)