---
title: "വാക്കുപാലിച്ച് സുരേഷ് ​ഗോപി; ‘ഒറ്റക്കൊമ്പന്റെ‘ അഡ്വാൻസ് മിമിക്രി കലാകാരന്മാർക്ക്"
english_title: "Actor Suresh Gopi kept his word. "
publisher: "moviemax.in"
canonical_url: "https://moviemax.in/news/39166/actor-suresh-gopi-kept-his-word"
published_at: "2022-04-25T10:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62662702f0b78_.jpg"
keywords: []
---

# വാക്കുപാലിച്ച് സുരേഷ് ​ഗോപി; ‘ഒറ്റക്കൊമ്പന്റെ‘ അഡ്വാൻസ് മിമിക്രി കലാകാരന്മാർക്ക്

> **Lead Summary:** പറഞ്ഞ വാക്ക് പാലിച്ച് നടൻ സുരേഷ് ​ഗോപി. പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ പാലിച്ചിരിക്കുന്നത്.

## Article Content

പറഞ്ഞ വാക്ക് പാലിച്ച് നടൻ സുരേഷ് ​ഗോപി. പുതിയ സിനിമകളുടെ അഡ്വാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടൻ പാലിച്ചിരിക്കുന്നത്.

ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം കൈമാറിയതായി സുരേഷ് ​ഗോപി തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനാണ്(എഎംഎ) സുരേഷ് ​ഗോപി തുക കൈമാറിയത്. ഇതിന്റെ ചെക്കിന്റെ ഫോട്ടോയും സുരേഷ് ​ഗോപി പങ്കുവച്ചു.

**

[
**](https://www.facebook.com/ActorSureshGopi/posts/539609494200739)

പോസ്റ്റിന് താഴെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളും ആശംസയുമായും രം​ഗത്തെത്തുന്നത്. ഈ ഓണക്കാലത്താണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ചത്.

**[https://www.facebook.com/ActorSureshGopi/posts/539609494200739](https://www.facebook.com/ActorSureshGopi/posts/539609494200739)[](https://www.facebook.com/ActorSureshGopi/posts/539609494200739)**

[**
**](https://www.facebook.com/ActorSureshGopi/posts/539609494200739)സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന് പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 'ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം' എന്ന ടാ​ഗോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39166/actor-suresh-gopi-kept-his-word)