---
title: "  ദിലീപും കാവ്യയും പോയത് ചെന്നൈയിലേക്ക് ! എയർപോർട്ടിൽ നിന്നുള്ള ഫോട്ടോയുമായി ആരാധകർ"
english_title: "Dileep and Kavya go to Chennai; Fans with photo from the airport"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3915/dileep-and-kavya-go-to-chennai-fans-with-photo-from-the-airport"
published_at: "2021-10-07T11:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e8ad74065e_dileep.jpg"
keywords: []
---

#   ദിലീപും കാവ്യയും പോയത് ചെന്നൈയിലേക്ക് ! എയർപോർട്ടിൽ നിന്നുള്ള ഫോട്ടോയുമായി ആരാധകർ

> **Lead Summary:** മലയാള സിമിമയിലെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ രണ്ട് പ്രിയ താരങ്ങലാണ് ദിലീപും കാവ്യാ മാധവനും. മലയാള സിനിമാ രംഗത്ത് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത താരങ്ങള്‍ . മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് ദിലീപിനെ വിശേഷിപ്പിക്കുന്നത്. പ്രേക്ഷകരുടെ പ്രിയനായികയാണ് കാവ്യ മാധവനും. കുട്ടിക്കാലം മുതലേ കലാരംഗത്ത് സജീവമായിരുന്നു കാവ്യ. ബാലതാരമായി തുടക്കം കുറിച്ച കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്.

## Article Content

മലയാള സിമിമയിലെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ രണ്ട് പ്രിയ താരങ്ങലാണ് ദിലീപും കാവ്യാ മാധവനും. മലയാള സിനിമാ രംഗത്ത് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത താരങ്ങള്‍ . മലയാള സിനിമയിലെ ജനപ്രിയ നായകനായാണ് ദിലീപിനെ വിശേഷിപ്പിക്കുന്നത്. പ്രേക്ഷകരുടെ പ്രിയനായികയാണ് കാവ്യ മാധവനും. കുട്ടിക്കാലം മുതലേ കലാരംഗത്ത് സജീവമായിരുന്നു കാവ്യ. ബാലതാരമായി തുടക്കം കുറിച്ച കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്.

ആദ്യ സിനിമയിലെ നായകന്‍ ജീവിത പങ്കാളിയായി എത്തുന്നതിന് മുന്‍പ്  നിരവധി ട്വിസ്റ്റുകളുണ്ടായിരുന്നു. മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് കാവ്യ. താരദമ്പതികളുടെ യാത്രാ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.  

മഹാലക്ഷ്മിയുടെ കൈപിടിച്ച് നടന്ന് നീങ്ങുന്ന കാവ്യ മാധവന്റേയും ദിലീപിന്റേയും വീഡിയോ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി വൈറലായി മാറിയിരുന്നു. ജനനം മുതലേ തന്നെ താരമായി മാറിയതാണ് മഹാലക്ഷ്മി. ഇടയ്ക്ക് അച്ഛനും അമ്മയ്ക്കുമൊപ്പം വീഡിയോ കോളിലും താരപുത്രിയെ കണ്ടിരുന്നു. കുടുംബസമേതമായുള്ള ചിത്രങ്ങള്‍ പങ്കിട്ടപ്പോഴും എല്ലാവരും ശ്രദ്ധിച്ചത് മഹാലക്ഷ്മിയെ ആയിരുന്നു. അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങള്‍ മീനാക്ഷിയും പങ്കിടാറുണ്ട്.

കുഞ്ഞതിഥിയായ മഹാലക്ഷ്മിക്കൊപ്പം ദിലീപും കാവ്യയും പോയത് എങ്ങോട്ടാക്കാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇളയ മകളുടെ പിറന്നാളാഘോഷത്തിന് മുന്നോടിയായാണ് യാത്ര എന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. 2018 ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. വിജയദശമി ദിനത്തിലായിരുന്നു മകളുടെ വരവ്. അതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ഫോട്ടോ ദിലീപ് പോസ്റ്റ് ചെയ്തത്.

ചെന്നൈയിലേക്കാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും പോയതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം ഫാന്‍സ് ഗ്രൂപ്പിലൂടെ പ്രചരിച്ചിരുന്നു. കൊച്ചിരാജാവിലെ സൂര്യനാരായണ വര്‍മ്മയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ലുക്കിലാണ് ദിലീപ്. മഞ്ഞ സാല്‍വാറണിഞ്ഞുള്ള കാവ്യയെയുമാണ് ഫോട്ടോയില്‍ കാണുന്നത്.

ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ലേറ്റസ്റ്റ് ചിത്രമാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. മൂത്ത മകളായ മീനാക്ഷിക്കരികിലേക്കാണ് ഇരുവരും എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടറാവുകയെന്ന ലക്ഷ്യം സഫലീകരിക്കാനായാണ് മീനാക്ഷി ചെന്നൈയിലേക്ക് മാറിയത്. മകള്‍ എംബിബിഎസിന് ചേര്‍ന്നതിനെക്കുറിച്ച് ദിലീപ് നേരത്തെ പറഞ്ഞിരുന്നു. പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കാനാണ് അവളുടെ ആഗ്രഹം. അഭിനയവഴിയിലേക്ക് മകളില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2018 ഒക്ടോബര്‍ 19നാണ് മഹാലക്ഷ്മിയുടെ പിറന്നാള്‍. ഇത്തവണത്തെ പിറന്നാളാഘോഷം ചെന്നൈയില്‍ വെച്ചാണോയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ആഘോഷത്തിന് മുന്നോടിയായാണോ ഇവരുടെ വരവെന്നാണ് ചോദ്യങ്ങള്‍. ദിലീപും കാവ്യയും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഇവരുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ വിശേഷങ്ങള്‍ പങ്കിട്ട് മീനാക്ഷി എത്താറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3915/dileep-and-kavya-go-to-chennai-fans-with-photo-from-the-airport)