---
title: "'എത്ര ഇഷ്ടമുള്ളവരാണെങ്കിലും ഒത്തിരി താഴ്ത്തിക്കെട്ടിയാൽ ഇഷ്ടം കുറയും'; ശരത്തിൽ നിന്നും നേരിട്ട ആ വേദനിപ്പിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് റിമി ടോമി"
english_title: "Rimi Tomy Opens Up About Painful Experience With Sharath"
publisher: "moviemax.in"
canonical_url: "https://moviemax.in/news/391460/rimi-tomy-painful-experience-sharath"
published_at: "2026-11-13T13:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6c4379199e_rimi-tomy-painful-experience-sharath.jpg"
keywords: ["RimiTomy", "Sharath", "SecondMarriage", "RealityShow", "MusicIndustry"]
---

# 'എത്ര ഇഷ്ടമുള്ളവരാണെങ്കിലും ഒത്തിരി താഴ്ത്തിക്കെട്ടിയാൽ ഇഷ്ടം കുറയും'; ശരത്തിൽ നിന്നും നേരിട്ട ആ വേദനിപ്പിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് റിമി ടോമി

> **Lead Summary:** ** **പ്രശസ്ത പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. താൻ രണ്ടാമതും വിവാഹിതയാകുന്നു എന്ന സന്തോഷവാർത്ത കഴിഞ്ഞ ദിവസം റിമി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. റിമിയുടെ ഫിറ്റ്നെസ് ട്രെയിനറായിരുന്ന മുംബൈ സ്വദേശി ലിബിൻ മാത്യുവാണ് വരൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹശേഷം റിമി മുംബൈയിലേക്ക് താമസം മാറുമെന്നാണ് വിവരം.

## Article Content

** **പ്രശസ്ത പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. താൻ രണ്ടാമതും വിവാഹിതയാകുന്നു എന്ന സന്തോഷവാർത്ത കഴിഞ്ഞ ദിവസം റിമി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. റിമിയുടെ ഫിറ്റ്നെസ് ട്രെയിനറായിരുന്ന മുംബൈ സ്വദേശി ലിബിൻ മാത്യുവാണ് വരൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹശേഷം റിമി മുംബൈയിലേക്ക് താമസം മാറുമെന്നാണ് വിവരം.

ഗായിക, സ്റ്റേജ് പെർഫോമർ, അവതാരക എന്നീ നിലകളിലെല്ലാം തിളങ്ങിയ റിമി നിരവധി റിയാലിറ്റി ഷോകളിൽ വിധികർത്താവായും എത്തിയിട്ടുണ്ട്. വിവാഹവാർത്തകൾക്കിടെ, മുൻപ് ഒരു സംഗീത റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയപ്പോൾ സംഗീത സംവിധായകൻ ശരത്തിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന വേദനിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് റിമി നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്.

പി. ജയചന്ദ്രനും ശരത്തും വിധികർത്താക്കളായിരുന്ന ഷോയിലേക്കാണ് ചാനലിന്റെ ക്ഷണപ്രകാരം റിമിയും ജഡ്ജായി എത്തിയത്. സംഗീതത്തിൽ വേണ്ടത്ര പ്രാവീണ്യമില്ലാത്ത റിമി വിധികർത്താവായി എത്തിയതിൽ ശരത്തിന് അതൃപ്തിയുണ്ടായിരുന്നതായും, അത് സംസാരത്തിലൂടെ പ്രകടിപ്പിച്ചിരുന്നതായും റിമി മുൻപ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. നാല് ദിവസത്തെ ഷൂട്ടിന് പോയ താൻ, ഈ വിഷമം കാരണം രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഷോയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് റിമി വ്യക്തമാക്കി.

> "ശരത്തേട്ടന്റെയും എന്റെയും തമാശകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഞാൻ അത്രയും ക്രൂരമായി തമാശ പറയാറില്ല. ഒരുപക്ഷേ അവരുടെ സമപ്രായക്കാർ ഇരിക്കാത്തതിന്റെയോ, അവരേക്കാൾ അറിവ് കുറഞ്ഞ ഒരാൾ ഒപ്പമിരുന്നതിന്റെയോ ബുദ്ധിമുട്ടായിരിക്കാം. സംഗീതത്തെക്കുറിച്ച് അവരുടെയത്ര എനിക്കറിയില്ല," റിമി അന്ന് പറഞ്ഞു.

> അതേസമയം, ശരത്തിനോട് തനിക്ക് യാതൊരു ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്നും റിമി വ്യക്തമാക്കിയിരുന്നു. "ഗുരുതുല്യരായി ബഹുമാനിക്കുന്നവരാണവർ. പക്ഷേ എത്ര ഇഷ്ടപ്പെടുന്നവരാണെങ്കിലും ഒത്തിരി താഴ്ത്തിക്കെട്ടിയാൽ ഇഷ്ടം കുറയും. എങ്കിലും അവരുടെ പാട്ടുകളെ എന്നും സ്നേഹിക്കും. തന്റെ പിതാവ് മരിച്ചപ്പോൾ ശരത്തേട്ടൻ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു," എന്നും റിമി ഓർത്തെടുത്തു.

Rimi Tomy has revealed that she is set to enter a new phase of life after announcing her second marriage to Mumbai-based fitness trainer Libin Mathew. In an earlier interview, she also recalled a painful experience from a music reality show, saying she felt hurt by composer Sharath’s remarks, though she holds no grudge against him.

### Related Links & Sources
- [Original Story Source](https://moviemax.in/news/391460/rimi-tomy-painful-experience-sharath)