---
title: "ഇനി റിസ്‌ക്കെടുക്കാന്‍ താല്പര്യമില്ല: സൈജു കുറുപ്പ് പറയുന്നു "
english_title: "The actor has revealed why he does not want to do lead roles."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39142/the-actor-has-revealed-why-he-does-not-want-to-do-lead-roles"
published_at: "2022-04-25T07:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6265ff4461bb2_saiju.jpg"
keywords: []
---

# ഇനി റിസ്‌ക്കെടുക്കാന്‍ താല്പര്യമില്ല: സൈജു കുറുപ്പ് പറയുന്നു 

> **Lead Summary:** നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സൈജു കുറുപ്പ് . ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ നായകവേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍.

## Article Content

നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സൈജു കുറുപ്പ് . ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ നായകവേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍.

ഞാന്‍ സിനിമയിലേക്ക് വന്നത് തന്നെ വലിയൊരു റിസ്‌ക്ക് എടുത്ത് കോര്‍പറേറ്റ് ജോലി കളഞ്ഞിട്ടാണ്. അന്ന് മയൂഖവും ലയണും മാത്രമായിരുന്നു ഞാന്‍ അഭിനയിച്ചതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. എന്റെ ജീവിതത്തിലെ എട്ട് വര്‍ഷം സിനിമക്ക് വേണ്ടി കാത്തിരുന്നു എന്നത് വലിയ റിസ്‌ക്കായിരുന്നു.

ഇപ്പോള്‍ എനിക്ക് 42 വയസായി. ഇനി റിസ്‌ക്കെടുക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ നായക വേഷങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ ആഗ്രഹിക്കാത്തത്,’ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. തന്റെ പുതിയ ചിത്രം അന്താക്ഷരിയുടെ വിശേഷങ്ങളും സൈജു പങ്കുവെച്ചു.

ചിത്രത്തിന്റെ പേര് അന്താക്ഷരി എന്നാണെങ്കിലും ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ആണെന്നും വളരെ ലളിതമായ ഒരു ഗെയിം എങ്ങനെ ഒരു സൈക്കോ ത്രില്ലറിന്റെ ഭാഗമാകുന്നു എന്നതാണ് തന്നെ ഈ ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/39142/the-actor-has-revealed-why-he-does-not-want-to-do-lead-roles)