---
title: "'അവരെന്‍റെ കാലില്‍ തൊട്ടതും ഞാന്‍ പൊട്ടിക്കരഞ്ഞു. എന്താണ് നിങ്ങളീ ചെയ്യുന്നത് '; 'രാമായണ'യുടെ സെറ്റില്‍ പൊട്ടിക്കരഞ്ഞു - വെളിപ്പെടുത്തി സായി പല്ലവി"
english_title: "Sai Pallavi Reveals Why She Broke Down on the Ramayana Set"
publisher: "moviemax.in"
canonical_url: "https://moviemax.in/news/391400/sai-pallavi-ramayana-set-emotional-moment"
published_at: "2026-11-13T08:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af67d42c14df_sai-pallavi-ramayana-set-emotional-moment.jpg"
keywords: ["SaiPallavi", "Ramayana", "Sita", "RanbirKapoor", "Yash"]
---

# 'അവരെന്‍റെ കാലില്‍ തൊട്ടതും ഞാന്‍ പൊട്ടിക്കരഞ്ഞു. എന്താണ് നിങ്ങളീ ചെയ്യുന്നത് '; 'രാമായണ'യുടെ സെറ്റില്‍ പൊട്ടിക്കരഞ്ഞു - വെളിപ്പെടുത്തി സായി പല്ലവി

> **Lead Summary:** കലക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ച് പ്രദര്‍ശനം തുടരുന്ന 'രാമായണ'യുടെ സെറ്റില്‍ താന്‍ പൊട്ടിക്കരഞ്ഞുപോയെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സായ് പല്ലവി. ചിത്രത്തില്‍ സീതയുടെ വേഷമാണ് സായ് അനശ്വരമാക്കിയത്.

## Article Content

കലക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ച് പ്രദര്‍ശനം തുടരുന്ന 'രാമായണ'യുടെ സെറ്റില്‍ താന്‍ പൊട്ടിക്കരഞ്ഞുപോയെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സായ് പല്ലവി. ചിത്രത്തില്‍ സീതയുടെ വേഷമാണ് സായ് അനശ്വരമാക്കിയത്.

സീതയുടെ സംഭാഷണങ്ങള്‍ തന്നെ പഠിപ്പിച്ചയാള്‍ കാലില്‍ തൊട്ട് വന്ദിച്ചതോടെയാണ് അതീവവൈകാരികമായി താന്‍ പൊട്ടിക്കരഞ്ഞതെന്നും താരം വെളിപ്പെടുത്തി. പല്ലവി രാജിന് നല്‍കിയ അഭിമുഖത്തിലാണ് ഷൂട്ടിങിനിടെയുണ്ടായ വൈകാരിക മുഹൂര്‍ത്തം താരം ഓര്‍ത്തെടുത്തത്.

'കുറച്ചധികം വൈകാരികമായി പെരുമാറിപ്പോയത് അപ്പോഴാണ്. എന്റെ ഡയലക്റ്റ് കോച്ചായിരുന്ന സ്ത്രീ, അവര്‍ക്ക് ഞാന്‍ സായ് പല്ലവി ആണ്, സീതാദേവി അല്ല എന്ന് അറിഞ്ഞിട്ടും എന്റെ കാല്‍ തൊട്ട് വണങ്ങി.

നമ്മുടെ ആരാധനാമൂര്‍ത്തിയെ സ്ക്രീനില്‍ അവതരിപ്പിക്കേണ്ടി വരുമ്പോള്‍ നമുക്ക് അമ്മയോടെന്ന പോലെ അടുപ്പം കഥാപാത്രത്തോട് തോന്നും. അപ്പോള്‍ നമ്മള്‍ അഭിനേതാവാണെന്നോ സാധാരണ മനുഷ്യനാണെന്നോ വരെ മറന്നുപോയേക്കാം. അത്രയും ആഴത്തില്‍ ആ കഥാപാത്രം ആവേശിച്ചിട്ടുണ്ടാകും'- സായ് പറഞ്ഞു.

'അവരുടെ കാലില്‍ തൊട്ടതും ഞാന്‍ പൊട്ടിക്കരഞ്ഞു. എന്താണ് നിങ്ങളീ ചെയ്യുന്നതെന്ന് ചോദിക്കുകയും ചെയ്തു. സീതാദേവിയുടെ കഥാപാത്രം ജനങ്ങള്‍ സ്വീകരിക്കുമെന്ന് ആ നിമിഷത്തില്‍ എനിക്ക് അനുഭവപ്പെട്ടു. പ്രേക്ഷകരുടെ സ്നേഹത്തിന് എക്കാലവും കടപ്പെട്ടിരിക്കും'- താരം വിശദീകരിച്ചു.

നേരത്തെ കോന്‍ ബനേഗാ ക്രോര്‍പതിയില്‍ രണ്‍ബീര്‍ കപൂറിനൊപ്പം എത്തിയപ്പോഴും സായ് സീതാദേവിയുടെ വേഷത്തെ കുറിച്ച് സംസാരിച്ചിരുന്നു. 'എന്റെ ബുദ്ധി കൊണ്ട് അഭിനയിക്കാന്‍ ഞാനിപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ഓരോതവണയും അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തെ മെച്ചപ്പെടുത്താന്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.

പക്ഷേ ഇതാദ്യമായാണ് സീതാദേവിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എനിക്ക് എന്ത് മാറ്റമുണ്ടാകുമെന്നും എന്തെല്ലാം അറിവുകള്‍ എനിക്ക് സ്വായത്തമാക്കാന്‍ കഴിയും എന്നും ഞാന്‍ ആലോചിച്ചത്. സീതാദേവിയോട് നിരന്തരം പ്രാര്‍ഥിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഈ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കാനുള്ള ശക്തി ലഭിക്കണമെന്നായിരുന്നു എന്റെ പ്രാര്‍ഥന'- സായ് പല്ലവി വെളിപ്പെടുത്തി.

സിനിമ പ്രഖ്യാപിച്ചപ്പോള്‍ സായ് പല്ലവിയെ സീതാദേവിയുടെ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ മറികടക്കുന്ന പ്രകടനമാണ് സായ് പല്ലവി ചിത്രത്തില്‍ കാഴ്ചവച്ചത്.

നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണയില്‍ രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും യഷ് രാവണനായും അഭിനയിക്കുന്നു. നമിത് മല്‍ഹോത്രയും യഷും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ആയിരം കോടി ആഗോള കലക്ഷനും ഇതിനകം നേടി. എട്ട് ദിവസം കൊണ്ടാണ് ചിത്രം ഇത്ര വലിയ കലക്ഷന്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ സിനിമയായും രാമായണ മാറി.

Sai Pallavi said she broke down in tears on the set of Ramayana after her dialect coach touched her feet in reverence, leaving her deeply emotional. She said the moment made her feel the audience would embrace her portrayal of Sita, a role she had approached with prayer and humility.

### Related Links & Sources
- [Original Story Source](https://moviemax.in/news/391400/sai-pallavi-ramayana-set-emotional-moment)