---
title: " മകൾക്ക് അഭിനയിക്കണം എന്ന് പറഞ്ഞാലോ...?; മനോജ് കെ ജയന്‍റെ മറുപടി വൈറല്‍"
english_title: "What if my daughter wants to act ...?; Manoj K Jayan's reply goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39125/what-if-my-daughter-wants-to-act-manoj-k-jayans-reply-goes-viral"
published_at: "2022-04-24T22:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62657fcc27d33_manoj.jpg"
keywords: []
---

#  മകൾക്ക് അഭിനയിക്കണം എന്ന് പറഞ്ഞാലോ...?; മനോജ് കെ ജയന്‍റെ മറുപടി വൈറല്‍

> **Lead Summary:** **മ**ലയാളത്തിന്‍റെ പ്രിയ താരങ്ങളാണ് ഉര്‍വ്വശിയും മനോജ്‌ കെ ജയനും. ഇരുവരുടെയും മകള്‍ എന്ന നിലയില്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ സിനിമ പ്രവേശനം പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്.

## Article Content

**മ**ലയാളത്തിന്‍റെ പ്രിയ താരങ്ങളാണ് ഉര്‍വ്വശിയും മനോജ്‌ കെ ജയനും. ഇരുവരുടെയും മകള്‍ എന്ന നിലയില്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയുടെ സിനിമ പ്രവേശനം പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്.

ഇപ്പോഴിതാ മകള്‍ സിനിമയില്‍ എത്തുന്ന വിഷയത്തില്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മനോജ്‌ കെ ജയന്‍.

കുഞ്ഞാറ്റയെ ഞാനായിട്ട് ഒരിക്കലും ഫോര്‍സ്‌ഫുള്ളി സിനിമയിലേക്ക് ഇറക്കില്ല കാരണം അത് അവളുടെ ഇഷ്ട്ടമാണ്.. അവള്‍ ഒരു സുപ്രഭാതത്തില്‍ പറയുകയാണ് അച്ഛാ എനിക്ക് ഇങ്ങനെ സിനിമയില്‍ അഭിനയിക്കണം നല്ല ഒരു എന്‍ട്രി കിട്ടിയാല്‍ നല്ലതാണ് എന്ന് വളരെ കാര്യമായിട്ട് പറഞ്ഞാല്‍ ഞാന്‍ ആലോചിക്കും.

അല്ലാതെ ഞാനായിട്ട് ഒരിക്കലും, ഇങ്ങനെ നിന്നാല്‍ പറ്റില്ല അച്ഛനും അമ്മയും കലാകാരന്മാരാണ് നീയും സിനിമയിലേക്ക് എത്തണം അങ്ങനെ ഒന്നും പറയുന്ന അച്ഛനെ അല്ല ഞാന്‍.

മോള്‍ക്ക് സിനിമ മോഹം ഉണ്ടെങ്കില്‍ താന്‍ ഒരിക്കലും അതിന് തടസ്സം നില്‍ക്കില്ല. അല്ലെങ്കില്‍ ഈ ഒരു കല കൊണ്ട് മാത്രം ഇവിടെ വരെ എത്തിപ്പോയ ഒരു ആളാണ്. അപ്പൊ ഞാന്‍ അതിനെ ഒരിക്കലും നിന്ദിക്കാനോ പുഛിക്കാനോ പാടില്ല. എന്നാണ് മനോജ്‌ കെ ജയന്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39125/what-if-my-daughter-wants-to-act-manoj-k-jayans-reply-goes-viral)