---
title: "'കുമ്പളങ്ങി നൈറ്റ്സി'ന് ശേഷം മധു സി. നാരായണൻ വീണ്ടും; നസ്ലിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി"
english_title: "After Kumbalangi Nights, Madhu C. Narayanan Returns; Nazlen Film Wraps Shoot"
publisher: "moviemax.in"
canonical_url: "https://moviemax.in/news/391247/madhu-c-narayanan-naslen-film-wraps-up"
published_at: "2026-11-12T08:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af529278b5c1_madhu-c-narayanan-naslen-film-wraps-up.jpg"
keywords: ["Naslen", "MadhuCNarayanan", "MalayalamCinema", "KumbalangiNights", "MovieNews"]
---

# 'കുമ്പളങ്ങി നൈറ്റ്സി'ന് ശേഷം മധു സി. നാരായണൻ വീണ്ടും; നസ്ലിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

> **Lead Summary:** കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ ഒരുക്കുന്ന പുതിയ നസ്ലിൻ ചിത്രം പൂർത്തിയായി. ഡോ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അനന്തുവും സൈലന്റ് കാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

## Article Content

കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മധു സി. നാരായണൻ ഒരുക്കുന്ന പുതിയ നസ്ലിൻ ചിത്രം പൂർത്തിയായി. ഡോ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അനന്തുവും സൈലന്റ് കാറ്റ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലൈ അവസാന വാരത്തിലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചിത്രീകരണവും തുടങ്ങിയത്. ഇപ്പോൾ ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ ജോലികൾ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

സൗബിൻ ഷാഹിർ, ബേബി ജീൻ, ചന്തു സലിംകുമാർ, പൂർണിമ ഇന്ദ്രജിത്ത്, ഹാനിയ, ഫ്രാങ്കോ, അനൂപ് മോഹൻദാസ്, അലിസ്റ്റർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്ത തലമുറകളിൽപ്പെട്ട അഭിനേതാക്കൾ ഒന്നിക്കുന്ന ചിത്രം എന്ന നിലയിലാണ് ഈ പ്രോജക്ട് ശ്രദ്ധ നേടുന്നത്.

കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ സംവിധായകനാണ് മധു സി. നാരായണൻ. ആഗോളതലത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ആ ചിത്രത്തിന് ശേഷം ഏറെ നാളത്തെ ഇടവേള കഴിഞ്ഞാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭം എത്തുന്നത്.

യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്ലിൻ മധു സി. നാരായണന്റെ സംവിധാനത്തിൽ എത്തുന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. പരിചിത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു വേഷത്തിലും പുതുമയുള്ള കഥാപരിസരത്തിലുമാകും താരം എത്തുകയെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബേസിൽ ജോസഫിനൊപ്പം ചേർന്ന് നിർമ്മിച്ച ‘അതിരടി’ക്ക് ശേഷം നിരവധി ശ്രദ്ധേയമായ പ്രോജക്ടുകളുമായി മുന്നോട്ടുപോകുകയാണ്.

Madhu C. Narayanan’s second directorial venture after the acclaimed Kumbalangi Nights has completed filming. Starring Naslen, the film is produced by Dr. Ananthu Productions along with Silent Cat Films and features a multi-generational cast including Soubin Shahir and Purnima Indrajith.

### Related Links & Sources
- [Original Story Source](https://moviemax.in/news/391247/madhu-c-narayanan-naslen-film-wraps-up)