---
title: "ഹൽദി ആഘോഷത്തിൽ  ചുവടുവച്ച് സാന്ത്വനത്തിലെ അപ്പു"
english_title: "Now the video of Raksha's Haldi celebrations before marriage is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39120/now-the-video-of-rakshas-haldi-celebrations-before-marriage-is-going-viral-on-social-media"
published_at: "2022-04-24T21:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626575d1eed8f_.jpg"
keywords: []
---

# ഹൽദി ആഘോഷത്തിൽ  ചുവടുവച്ച് സാന്ത്വനത്തിലെ അപ്പു

> **Lead Summary:** സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. പരമ്പരയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേരായ അപ്പു എന്ന പേരിലാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടുന്നത്. തുടക്കത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു രക്ഷയുടേത്. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകർക്ക് ഏവർക്കും പ്രിയങ്കരിയായ സാന്ത്വനത്തിലെ മരുമകളാണ് അപ്പു.

## Article Content

സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷ രാജ്. പരമ്പരയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേരായ അപ്പു എന്ന പേരിലാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടുന്നത്. തുടക്കത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു രക്ഷയുടേത്. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകർക്ക് ഏവർക്കും പ്രിയങ്കരിയായ സാന്ത്വനത്തിലെ മരുമകളാണ് അപ്പു.

കൈനിറയെ ആരാധകരുള്ള താരത്തിന്റെ വിവാഹമാണ് ഏപ്രിൽ 25 ന്. വിവാഹം ആണെന്ന് അറിയിച്ചു കൊണ്ടുള്ള സേവ് ദ് ഡേറ്റ് ചിത്രങ്ങൾ കഴിഞ്ഞ ദിവസം രക്ഷ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ രക്ഷയുടെ വിവാഹത്തിന് മുൻപുള്ള ഹൽദി ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

മഞ്ഞ നിറത്തിലെ ലെഹങ്കയാണ് ഹൽദി ആഘോഷത്തിന് രക്ഷ ധരിച്ചിരുന്നത്. ഇരുകൈകളിലും കൈമുട്ട് വരെ മെഹന്ദിയും ചെയ്തിട്ടുണ്ട് രക്ഷ. മഞ്ഞയും ചുവപ്പും ഇടകലർന്ന നെക്‌ലേസും നെറ്റിച്ചുട്ടിയും ധരിച്ചുള്ള രക്ഷയുട വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഹൽദി ആഘോഷത്തിനിടെ എടുത്ത ഒരു വിഡിയോയും താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. കെ ജി എഫ് ചാപ്റ്റർ ടുവിലെ മെഹ്ബൂബ എന്ന ഗാനത്തിനൊത്ത് താരം ചുവടുവെക്കുന്ന വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്.

പെപ്പർ പ്ലെയിൻ വേഡിങ്ങാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് കഴിഞ്ഞ ദിവസം മേക്കപ്പ് ആർട്ടിസ്റ്റ് രക്ഷയുടെ വീഡിയോ പങ്കുവച്ചിരുന്നു. ഹൽദിക്കായി മേക്കപ്പ് ഇടുന്ന രക്ഷയുടെ വീഡിയോ പുറത്തെത്തിയതോടെ പ്രിയ താരത്തിന് ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/39120/now-the-video-of-rakshas-haldi-celebrations-before-marriage-is-going-viral-on-social-media)