---
title: "നയന്‍താര വിവാഹിതയാവുന്നു"
english_title: "Nayanthara and Vignesh Sivan are reportedly getting married this month."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39118/nayanthara-and-vignesh-sivan-are-reportedly-getting-married-this-month"
published_at: "2022-04-24T21:17:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6265717320c2a_.jpg"
keywords: []
---

# നയന്‍താര വിവാഹിതയാവുന്നു

> **Lead Summary:** നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം. ഇരുവരും കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലാണ്.

## Article Content

നയന്‍താരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ വിവാഹം നടത്താനാണ് ഇരുവരും ആലോചിക്കുന്നതെന്നാണ് വിവരം. ഇരുവരും കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലാണ്.

കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അജിത്ത്-വിഘ്നേഷ് ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

അതിന് മുമ്പ് വിവാഹം നടത്താമെന്ന ആലോചനയിലേക്ക് ഇരുവരും എത്തുകയായിരുന്നു. മിക്കവാറും ജൂണ്‍ മാസത്തില്‍ തന്നെ വിവാഹം നടത്താനാണ് ആലോചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/39118/nayanthara-and-vignesh-sivan-are-reportedly-getting-married-this-month)