---
title: "‘നീ വാഴും മോനേ.. സൂപ്പര്‍സ്റ്റാറാകും; ഇനി ഇൻഡസ്ട്രി ഭരിക്കാന്‍ പോകുന്നത് നീയായിരിക്കും’- നസ്‍ലിനെ പ്രശംസിച്ച് അറ്റ്‌ലി"
english_title: "Atlee Praises Naslen, Says He Has All the Signs of a Future Superstar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/391100/atlee-praises-naslen-future-superstar"
published_at: "2026-11-11T08:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3de5ace637_atlee-praises-naslen-future-superstar.jpg"
keywords: ["Atlee", "Naslen", "Suriya", "Nazriya", "TamilCinema"]
---

# ‘നീ വാഴും മോനേ.. സൂപ്പര്‍സ്റ്റാറാകും; ഇനി ഇൻഡസ്ട്രി ഭരിക്കാന്‍ പോകുന്നത് നീയായിരിക്കും’- നസ്‍ലിനെ പ്രശംസിച്ച് അറ്റ്‌ലി

> **Lead Summary:** തീയറ്ററുകളില്‍ വന്‍വിജയമായി ജൈത്രയാത്ര തുടരുകയാണ് തമിഴ് സിനിമയായ സീന്‍. ജിത്തു മാധവന്‍ സംവിധാനത്തില്‍ സൂര്യ, നസ്‍ലന്‍, നസ്റിയ എന്നിവര്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ 147 കോടി കളക്ഷന്‍ നേടി. ഇപ്പോഴിതാ ചിത്രത്തില്‍ വില്ലനായി അഭിനയിച്ച നസ്‍ലനെ വാനോളം പുകഴ്ത്തി സ്റ്റോറി ഇട്ടിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ അറ്റ്‌ലി.

## Article Content

തീയറ്ററുകളില്‍ വന്‍വിജയമായി ജൈത്രയാത്ര തുടരുകയാണ് തമിഴ് സിനിമയായ സീന്‍. ജിത്തു മാധവന്‍ സംവിധാനത്തില്‍ സൂര്യ, നസ്‍ലന്‍, നസ്റിയ എന്നിവര്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ 147 കോടി കളക്ഷന്‍ നേടി. ഇപ്പോഴിതാ ചിത്രത്തില്‍ വില്ലനായി അഭിനയിച്ച നസ്‍ലനെ വാനോളം പുകഴ്ത്തി സ്റ്റോറി ഇട്ടിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ അറ്റ്‌ലി.

നസ്‍ലെന്‍ ഒരു അസാധാരണ പെര്‍ഫോമര്‍ ആണെന്നും ഭാവിയില്‍ സിനിമാലോകം ഭരിക്കാന്‍ പോകുന്ന സൂപ്പര്‍സ്റ്റാറാകാനുള്ള എല്ലാ ലക്ഷണവും നസ്‍ലനില്‍ കാണുന്നുണ്ടെന്നും തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറ്റ്‌ലി കുറിച്ചു. നസ്‍ലന്റെ മികച്ച കരിസ്മയും അത്ഭുതപ്പെടുത്തുന്ന സ്ക്രീന്‍ പ്രസന്‍സും ഞെട്ടിച്ചുകളഞ്ഞെന്നും അറ്റ്‌ലി എഴുതിയിട്ടുണ്ട്.

നസ്‍ലനെ മാത്രമല്ല നായകനായ സൂര്യയ്ക്കും നായിക നസ്‍റിയയ്ക്കും അറ്റ്‌ലി പ്രശംസയര്‍പ്പിച്ചിട്ടുണ്ട്. ഡിഎസ്പി ഇൻബരാജ് എന്ന കേന്ദ്ര കഥാപാത്രമായി മാറിയ സൂര്യയുടെ സ്ക്രീന്‍ പ്രസൻസ്, ആറ്റിറ്റ്യൂഡ്, ഊര്‍ജസ്വലമായ ആക്ഷന്‍ രംഗങ്ങൾ എന്നിവയെല്ലാം ചിത്രത്തിന്‍റെ ഏറ്റവും വലിയ കരുത്താണെന്ന് അറ്റ്‌ലി വിശേഷിപ്പിച്ചു.

മായ എന്ന കഥാപാത്രവുമായി ഏറെ നാളുകള്‍ക്ക് ശേഷം സ്ക്രീനിലെത്തിയ നസ്‍റിയയെ പ്രശംസിക്കാനും അറ്റ്‌ലി മറന്നില്ല. നസ്‍റിയയുടെ സ്വാഭാവികമായ ഭാവങ്ങളും എഫേര്‍ട്ട്‌ലെസ് ആയ അഭിനയവും കാണുന്ന ഓരോ രംഗത്തെയും മനോഹരമാക്കിയെന്ന് അറ്റ്‌ലി കുറിച്ചു.

ചിത്രത്തിലെ ഡാര്‍ക്ക് കോമഡിയും, സുഷിന്‍ ശ്യാമിന്‍റെ സംഗീതവും വലിയ രീതിയില്‍ ചിത്രത്തിന് മാറ്റുകൂട്ടിയിട്ടുണ്ടെന്നും അറ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

Atlee has praised Naslen in an Instagram story, calling him an exceptional performer with the charisma and screen presence of a future superstar. He also lauded Suriya, Nazriya, and the film’s dark comedy and music.

### Related Links & Sources
- [Original Story Source](https://moviemax.in/news/391100/atlee-praises-naslen-future-superstar)