---
title: "'മനസ്സിന് സമാധാനം ലഭിക്കുന്നിടത്ത് പ്രാർഥിക്കുക, മനസ്സിൽ തോന്നുന്നത് ദൈവത്തോട് തുറന്നുപറയുക'; മുട്ടിൽ ഇഴഞ്ഞ് പ്രാർഥന നടത്തി താരം"
english_title: "Pray Where You Find Peace: Anusree Seen Crawling on Her Knees in Prayer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/391025/anusree-velankanni-prayer-visit"
published_at: "2026-11-10T16:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2f75215025_anusree-velankanni-prayer-visit.jpg"
keywords: ["Anusree", "VelankanniChurch", "PrayerRitual", "FaithAndSpirituality", "MalayalamCinema"]
---

# 'മനസ്സിന് സമാധാനം ലഭിക്കുന്നിടത്ത് പ്രാർഥിക്കുക, മനസ്സിൽ തോന്നുന്നത് ദൈവത്തോട് തുറന്നുപറയുക'; മുട്ടിൽ ഇഴഞ്ഞ് പ്രാർഥന നടത്തി താരം

> **Lead Summary:** ** **പ്രശസ്ത ചലച്ചിത്ര നടി അനുശ്രീ പ്രശസ്തമായ വേളാങ്കണ്ണി മാതാ പള്ളി സന്ദർശിച്ചു. പള്ളിയിൽ പ്രാർഥന നടത്തുന്നതിന്റെയും ആചാരപ്രകാരമുള്ള മുട്ടിലിഴയൽ പ്രാർഥനയിൽ പങ്കുചേരുന്നതിന്റെയും ദൃശ്യങ്ങൾ നടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയായിരുന്നു.

## Article Content

** **പ്രശസ്ത ചലച്ചിത്ര നടി അനുശ്രീ പ്രശസ്തമായ വേളാങ്കണ്ണി മാതാ പള്ളി സന്ദർശിച്ചു. പള്ളിയിൽ പ്രാർഥന നടത്തുന്നതിന്റെയും ആചാരപ്രകാരമുള്ള മുട്ടിലിഴയൽ പ്രാർഥനയിൽ പങ്കുചേരുന്നതിന്റെയും ദൃശ്യങ്ങൾ നടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയായിരുന്നു.

വീഡിയോയോടൊപ്പം ഏറെ വൈകാരികമായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. തനിക്ക് എല്ലാ ദൈവങ്ങളും ഒരേ ദിവ്യശക്തിയാണെന്നും വിശ്വാസത്തിന് അതിരുകളോ പ്രാർഥനയ്ക്ക് ലേബലുകളോ ആവശ്യമില്ലെന്നും അനുശ്രീ കുറിച്ചു. വിശ്വാസമെന്നത് ആത്മാവും ദൈവികതയും തമ്മിലുള്ള മനോഹരമായ ബന്ധം മാത്രമാണെന്നാണ് നടിയുടെ അഭിപ്രായം.

> "എവിടെ പ്രാർഥിക്കുന്നു, ആരെ വിശ്വസിക്കുന്നു എന്നത് നിർണയിക്കേണ്ടത് മതമോ ജാതിയോ അല്ല. വിശ്വാസവും ഉള്ളിൽ അനുഭവപ്പെടുന്ന ആന്തരികമായ കണക്ഷനും മാത്രമാണ് പ്രധാനം. മനസ്സിന് സമാധാനം ലഭിക്കുന്നിടത്ത് പ്രാർഥിക്കുക, മനസ്സിൽ തോന്നുന്നത് ദൈവത്തോട് തുറന്നുപറയുക", എന്നും അനുശ്രീ കുറിച്ചു. 'വിശ്വസിക്കുക, പ്രാർഥിക്കുക' എന്ന വാക്കുകളോടെയാണ് നടിയുടെ കുറിപ്പ് അവസാനിക്കുന്നത്. അനുശ്രീയുടെ വേളാങ്കണ്ണി സന്ദർശന വീഡിയോയും കുറിപ്പും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

Actress Anusree visited the Velankanni church and took part in the traditional knee-crawling prayer ritual. She also shared an emotional note on social media, saying faith has no labels and prayer should come from inner conviction.

### Related Links & Sources
- [Original Story Source](https://moviemax.in/news/391025/anusree-velankanni-prayer-visit)