---
title: "ഛായാഗ്രാഹകൻ ഷാജി കുമാർ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ കാമറാമാൻ"
english_title: "Noted Cinematographer Shaji Kumar Passes Away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390939/noted-cinematographer-shaji-kumar-passes-away"
published_at: "2026-11-10T06:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af26c8bcec2f_noted-cinematographer-shaji-kumar-passes-away.jpg"
keywords: ["MalayalamCinema", "Cinematography", "ShajiKumar", "FilmIndustry"]
---

# ഛായാഗ്രാഹകൻ ഷാജി കുമാർ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ കാമറാമാൻ

> **Lead Summary:** **മ**ലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ദൃശ്യഭംഗിക്ക് തന്റേതായ കൈയൊപ്പ് പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

**മ**ലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ദൃശ്യഭംഗിക്ക് തന്റേതായ കൈയൊപ്പ് പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഷാജി കുമാറിന്റെ വിയോഗത്തിൽ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി. പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ ശിഷ്യനായാണ് ഷാജി കുമാർ സിനിമാ ജീവിതം ആരംഭിച്ചത്. തുടക്കത്തിൽ നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു.

പിന്നീട് സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ ഷാജി കുമാർ മലയാളത്തിലെ വൈവിധ്യമാർന്ന സിനിമകളുടെ ദൃശ്യാവിഷ്കാരത്തിൽ നിർണായക പങ്കുവഹിച്ചു.

ജോഷി, ഷാജി കൈലാസ്, വി എം വിനു, എം പത്മകുമാർ, വൈശാഖ് തുടങ്ങി നിരവധി സംവിധായകരുടെ പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. പുതുതലമുറ സംവിധായകനായ തരുൺ മൂർത്തിക്കൊപ്പവും പ്രവർത്തിച്ചു.

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങുന്ന അതിമനോഹരം, സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ എന്നിവയാണ് അദ്ദേഹം അവസാനമായി ചിത്രീകരിച്ച സിനിമകൾ.

2001ൽ പുറത്തിറങ്ങിയ ‘ഉത്തമൻ’ ആയിരുന്നു ഷാജി കുമാറിന്റെ ആദ്യകാല ചിത്രങ്ങളിലൊന്ന്. തുടർന്ന് വാൽക്കണ്ണാടി, പകൽപ്പൂരം, അമ്മക്കിളിക്കൂട്, വെള്ളിനക്ഷത്രം, നരൻ, ബാബാ കല്യാണി, നസ്രാണി, സൈക്കിൾ, റോബിൻഹുഡ്, പോക്കിരിരാജ തുടങ്ങിയ സിനിമകളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചു. മോഹൻലാൽ നായകനായ ഒടിയൻ, മോഹൻലാൽ, പുലിമുരുകൻ, തുടരും തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമാ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

Renowned Malayalam cinematographer Shaji Kumar has passed away at a private hospital in Kochi. Known for his visual style across several hit films, he worked with leading directors including Joshiy, Shaji Kailas, V M Vinu, M Padmakumar, Vaishakh and Tharun Moorthy.

### Related Links & Sources
- [Original Story Source](https://moviemax.in/news/390939/noted-cinematographer-shaji-kumar-passes-away)