---
title: "'അയാൾ മരിച്ചിട്ട് കുറച്ച് മാസങ്ങളേ ആയിരുന്നുള്ളൂ...ഞാന്‍ പ്രേതത്തെ കണ്ടിട്ടുണ്ട്, ജീൻസും ജുബ്ബയുമായിരുന്നു വേഷം'; അനുഭവം വെളിപ്പെടുത്തി ലെന"
english_title: "Lena Reveals She Saw a Ghost; It Was Wearing Jeans and a Jubba"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390825/lena-reveals-ghost-sighting"
published_at: "2026-11-09T08:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af13844e80af_lena-reveals-ghost-sighting.jpg"
keywords: ["Lena", "GhostStory", "MalayalamCinema", "CelebrityInterview", "Bhouma"]
---

# 'അയാൾ മരിച്ചിട്ട് കുറച്ച് മാസങ്ങളേ ആയിരുന്നുള്ളൂ...ഞാന്‍ പ്രേതത്തെ കണ്ടിട്ടുണ്ട്, ജീൻസും ജുബ്ബയുമായിരുന്നു വേഷം'; അനുഭവം വെളിപ്പെടുത്തി ലെന

> **Lead Summary:** **താ**ന്‍ യഥാര്‍ഥത്തില്‍ പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് നടി ലെന. വെള്ള വസ്ത്രമായിരുന്നില്ല ധരിച്ചതെന്നും സുഹൃത്തിന്‍റെ വീട്ടില്‍ ജുബ്ബയും ജീന്‍സുമിട്ടാണ് കണ്ടതെന്നും ലെന പറഞ്ഞു. അവരൊക്കെ സ്ഥിരം അയാളെ കണാറുണ്ടെന്നും ദി ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ ലെന പറഞ്ഞു.

## Article Content

**താ**ന്‍ യഥാര്‍ഥത്തില്‍ പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് നടി ലെന. വെള്ള വസ്ത്രമായിരുന്നില്ല ധരിച്ചതെന്നും സുഹൃത്തിന്‍റെ വീട്ടില്‍ ജുബ്ബയും ജീന്‍സുമിട്ടാണ് കണ്ടതെന്നും ലെന പറഞ്ഞു. അവരൊക്കെ സ്ഥിരം അയാളെ കണാറുണ്ടെന്നും ദി ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ ലെന പറഞ്ഞു.

'നമ്മളെ തന്നെ ഒരു തെളിച്ചമില്ലാതെ കണ്ടാല്‍ എങ്ങനെയിരിക്കും. 3D ആയിട്ടുള്ള ഒരു രൂപം. അത് കുറച്ചുകൂടി വ്യക്തമായി കണ്ടാൽ എങ്ങനെയായിരിക്കും, അതുപോലെ ആയിരുന്നു ഞാൻ കണ്ട ആള്‍.

ജീൻസും ജുബ്ബയും ആയിരുന്നു വേഷം. അല്ലാതെ വെള്ള വസ്ത്രം ഇട്ടൊന്നുമല്ല നടന്നത്. കുറച്ചു കൊല്ലങ്ങൾക്ക് മുമ്പാണ്. എന്‍റെ ഫ്രണ്ടിന്‍റെ ഫ്രണ്ടായിരുന്നു.

ഫ്രണ്ടിന്‍റെ വീട്ടിലിരിക്കുമ്പോള്‍ ഒരു വ്യക്തി കതകിലൂടെ നടന്നുവന്ന് ജനല്‍ വഴി പുറത്തേക്ക് പോയി. അത് മൂന്നാമത്തെ നിലയാണ്. അപ്പോൾ എങ്ങനെ ജനല്‍ വഴി പുറത്തേക്ക് പോകും? ഞാൻ സുഹൃത്തിനോട് അതിനെ പറ്റി ചോദിച്ചു. എന്താണ് കണ്ടതെന്ന് എന്നോട് ചോദിച്ചു.

ഇത്ര പൊക്കവും വണ്ണവുമുണ്ട്, ഒരു ജുബ്ബയാണ് ഇട്ടത് എന്നൊക്കെ ഞാന്‍ പറഞ്ഞു. അത് ഇന്ന ആളല്ലേ എന്ന് എന്നോട് പറഞ്ഞു. യഥാര്‍ഥത്തിലുണ്ടായിരുന്ന ആളായതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ പേര് പറയാത്തത്.

ആള് മരിച്ചു പോയിട്ട് കുറച്ചു മാസങ്ങളായതേയുള്ളൂ. അവരൊക്കെ സ്ഥിരം കാണുന്നതാണ്. എന്നെ ഇടയ്ക്കിടെ കാണാൻ ഒക്കെ ആയി വരാറുണ്ടെന്ന് ഫ്രണ്ട് പറഞ്ഞു,' ലെനയുടെ വാക്കുകള്‍.

'ഭൗമ' ആണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ലെനയുടെ ചിത്രം. റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തില്‍ വിനീത്, ദിലീഷ് പോത്തൻ, അതിഥി ബാലൻ, സാഗർ സൂര്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Actor Lena has revealed that she once saw what she believes was a ghost while at a friend’s house. She said the figure was wearing jeans and a jubba, and added that the person had died only a few months earlier.

### Related Links & Sources
- [Original Story Source](https://moviemax.in/news/390825/lena-reveals-ghost-sighting)