---
title: "'എല്ലാവരും എന്നെ വെറുക്കുന്നതുപോലെ തോന്നി, എന്തിനെന്ന് മനസ്സിലായില്ല'; ജീവിതത്തിലെ വേദനിപ്പിച്ച കാലത്തെക്കുറിച്ച് മനസ്സുതുറന്ന് അനശ്വര രാജൻ"
english_title: "Anaswara Rajan Opens Up About a Painful Phase in Her Life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390717/anaswara-rajan-painful-phase-life"
published_at: "2026-11-08T08:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aefe1494627a_anaswara-rajan-painful-phase-life.jpg"
keywords: ["AnaswaraRajan", "MalayalamCinema", "IndianCinema", "CelebrityInterview", "MentalHealth"]
---

# 'എല്ലാവരും എന്നെ വെറുക്കുന്നതുപോലെ തോന്നി, എന്തിനെന്ന് മനസ്സിലായില്ല'; ജീവിതത്തിലെ വേദനിപ്പിച്ച കാലത്തെക്കുറിച്ച് മനസ്സുതുറന്ന് അനശ്വര രാജൻ

> **Lead Summary:** **സി**നിമയിലെ മത്സരങ്ങളെക്കുറിച്ചും മറ്റു നടിമാരുമായുള്ള താരതമ്യപ്പെടുത്തലുകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനശ്വര രാജൻ. ഇത്തരം താരതമ്യങ്ങൾ ഒരു മത്സരമായി കാണാറില്ലെന്നും അതൊന്നും തന്നെ ബാധിക്കാറില്ലെന്നും നടി വ്യക്തമാക്കി. ഗേൾ ഫോർമുല എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനശ്വര തന്റെ നിലപാട് വ്യക്തമാക്കിയത്.

## Article Content

**സി**നിമയിലെ മത്സരങ്ങളെക്കുറിച്ചും മറ്റു നടിമാരുമായുള്ള താരതമ്യപ്പെടുത്തലുകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി അനശ്വര രാജൻ. ഇത്തരം താരതമ്യങ്ങൾ ഒരു മത്സരമായി കാണാറില്ലെന്നും അതൊന്നും തന്നെ ബാധിക്കാറില്ലെന്നും നടി വ്യക്തമാക്കി. ഗേൾ ഫോർമുല എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനശ്വര തന്റെ നിലപാട് വ്യക്തമാക്കിയത്.

താരതമ്യങ്ങളെല്ലാം താൻ ഇപ്പോൾ ശീലിച്ചുകഴിഞ്ഞുവെന്ന് അനശ്വര പറയുന്നു. ട്വിറ്ററിൽ മാത്രമല്ല മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇത്തരം താരതമ്യപ്പെടുത്തലുകൾ ഉണ്ടാകാറുണ്ട്. ഒരുകാലത്ത് ഇവയെല്ലാം എന്നെ ഒരുപാട് ബാധിച്ചിരുന്നു.

എന്നാൽ ഇപ്പോൾ എന്നെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഞാൻ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് കൃത്യമായി അറിയാം. ചെയ്യുന്ന സിനിമകൾ, ഏറ്റെടുക്കുന്ന കഥാപാത്രങ്ങൾ, സ്വന്തം കഴിവുകൾ മെച്ചപ്പെടുത്തൽ എന്നിവയിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ബാഹ്യമായ കാര്യങ്ങളൊന്നും എന്നെ ബാധിക്കാറില്ലെന്ന് അനശ്വര പറഞ്ഞു.

ജീവിതത്തിൽ താൻ കടന്നുപോയ ഒരു മോശം ഘട്ടത്തെക്കുറിച്ചും താരം അഭിമുഖത്തിൽ മനസ്സുതുറന്നു. താരതമ്യങ്ങൾ കൊണ്ടല്ല, മറ്റു ചില കാരണങ്ങളാൽ വളരെ മോശമായൊരു മാനസികാവസ്ഥയിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ലോകത്തിലുള്ള എല്ലാവരും എന്നെ വെറുക്കുന്നതുപോലെ തോന്നിയ ഒരു സമയമായിരുന്നു അത്.

ആളുകൾ എന്തിനാണ് എന്നെ വെറുക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. എന്നാൽ ആ അവസ്ഥയിൽ നിന്ന് തനിയെ പുറത്തുകടക്കാൻ എനിക്ക് സാധിച്ചുവെന്ന് അനശ്വര പറഞ്ഞു.

മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് സമയം കളയാതെ സ്വന്തം ജോലിയിലും കഴിവുകൾ മെച്ചപ്പെടുത്തുന്നതിലുമാണ് ഇപ്പോൾ പൂർണ്ണ ശ്രദ്ധയെന്നും അനശ്വര വ്യക്തമാക്കി. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് കുറഞ്ഞ കാലയളവുകൊണ്ടുതന്നെ തെന്നിന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളായി മാറിയ വ്യക്തിയാണ് അനശ്വര.  

Anaswara Rajan has spoken candidly about comparisons in cinema and how she has learned to ignore them over time. The actor also revealed that she once went through a deeply distressing phase when it felt like everyone hated her, but she eventually pulled herself out of it.

### Related Links & Sources
- [Original Story Source](https://moviemax.in/news/390717/anaswara-rajan-painful-phase-life)