---
title: "'സെയ്ഫിന്റെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുകി; ഞാൻ ഭ്രാന്തിയെപ്പോലെ റോഡിലൂടെ ഓടി'; ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആ രാത്രി ഓർത്ത് കരീന കപൂർ"
english_title: "Kareena Recounts the Night Saif Was Attacked: ‘I Ran Like Crazy’"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390578/kareena-recalls-saif-attack-night"
published_at: "2026-11-07T09:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aee9c2de0bb3_kareena-recalls-saif-attack-night.jpg"
keywords: ["KareenaKapoor", "SaifAliKhan", "BollywoodNews", "BandraAttack", "CelebrityNews"]
---

# 'സെയ്ഫിന്റെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുകി; ഞാൻ ഭ്രാന്തിയെപ്പോലെ റോഡിലൂടെ ഓടി'; ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആ രാത്രി ഓർത്ത് കരീന കപൂർ

> **Lead Summary:** **ബോളിവുഡ്** താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസം ഓർത്തെടുക്കുകയാണ്. ജനുവരിയിൽ ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫിന് നേരെയുണ്ടായ കത്തിക്കുത്ത് ആക്രമണത്തെ ഏറ്റവും ഭയാനകമായ ഒരു രാത്രി എന്നാണ് കരീന വിശേഷിപ്പിച്ചത്. കോഫി വിത്ത് കരൺ ഷോയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

## Article Content

**ബോളിവുഡ്** താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസം ഓർത്തെടുക്കുകയാണ്. ജനുവരിയിൽ ബാന്ദ്രയിലെ വീട്ടിൽ വെച്ച് സെയ്ഫിന് നേരെയുണ്ടായ കത്തിക്കുത്ത് ആക്രമണത്തെ ഏറ്റവും ഭയാനകമായ ഒരു രാത്രി എന്നാണ് കരീന വിശേഷിപ്പിച്ചത്. കോഫി വിത്ത് കരൺ ഷോയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സെയ്ഫിനേ നേരെ ആക്രമണം ഉണ്ടായ ശേഷം എത്രയും വേഗത്തിൽ ആശുപത്രിയിലെത്തിക്കാനായിരുന്നു ശ്രമം. റോഡിലൂടെ പോകുന്ന ഓട്ടോറിക്ഷകൾക്ക് കൈകാണിച്ച് സഹായം തേടുകയായിരുന്നു. ഞാൻ ശരിക്കും ഭ്രാന്തിയെപ്പോലെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയായിരുന്നു. സെയ്ഫിന് രക്തം വാർന്നുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് രക്തം വരുന്നത് കണ്ടതോടെ ഞാൻ ആകെ മരവിച്ചുപോയി.

ലിഫ്റ്റിൽ വെച്ച് രക്തത്തിൽ കുളിച്ച് കിടക്കുന്ന സെയ്ഫിനെ കണ്ടപ്പോൾ അബ്ബാ മരിച്ചുപോകുമോ? എന്നായിരുന്നു മകൻ തൈമൂർ ചോദിച്ചത്. എന്നാൽ സെയ്ഫ് വളരെ ശാന്തനായിരുന്നു. ചികിത്സയ്ക്ക് ശേഷവും സെയ്ഫിന് നടക്കാൻ കഴിയുമായിരുന്നില്ല. നട്ടെല്ലിൽ തറച്ചിരുന്ന കത്തി പുറത്തെടുക്കുന്നതിനായി ഞരമ്പുകൾ മാറ്റേണ്ടി വന്നു. ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു.

എന്നാൽ സെയ്ഫ് വളരെ കൂളായിരുന്നു – കരീന പറഞ്ഞു. ആക്രമണത്തിൽ സെയ്ഫിന് ആറ് കുത്തേറ്റിരുന്നു. തൊറാസിക് സ്പൈനൽ കോർഡിനും പരിക്കേറ്റു. രണ്ടര ഇഞ്ചോളം നീളമുള്ള കത്തിയുടെ ഒരു ഭാഗം നട്ടെല്ലിൽ തറച്ച നിലയിലായിരുന്നു. ഇതേത്തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

തന്റെ ജീവിതത്തിലെ ഏറ്റവും മോശം രാത്രിയായിരുന്നു അതെന്നാണ് സെയ്ഫ് അലി ഖാൻ പറഞ്ഞത്. ആ സമയത്ത് കുട്ടികളും വീട്ടിലുണ്ടായിരുന്നുവെന്നത് ഏറെ വേദനിപ്പിച്ച കാര്യമാണെന്നും താരം വ്യക്തമാക്കി.

കരീനയ്ക്കും സെയ്ഫിനും രണ്ട് ആൺമക്കളാണുള്ളത്: തൈമൂർ അലി ഖാനും ജെഹാംഗീർ അലി ഖാനും. ആക്രമണം നടക്കുമ്പോൾ ഇളയ മകൻ ജെഹാംഗീറും വീട്ടിലുണ്ടായിരുന്നു.

Kareena Kapoor recalled the terrifying night when Saif Ali Khan was stabbed at their Bandra home, describing how she ran through the road seeking help as he bled heavily. Saif said it was the worst night of his life, especially because their children were at home during the attack.

### Related Links & Sources
- [Original Story Source](https://moviemax.in/news/390578/kareena-recalls-saif-attack-night)