---
title: "അഴക് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക മോഹനൻ"
english_title: "Malavika Mohanan shares beautiful glamor pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/39052/malavika-mohanan-shares-beautiful-glamor-pictures"
published_at: "2022-04-24T12:17:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264f2b32f445_malavika.jpg"
keywords: []
---

# അഴക് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക മോഹനൻ

> **Lead Summary:** ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ യുവ നടിയാണ് മാളവിക മോഹനൻ.പ്രശക്ത ചായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. 

## Article Content

ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ യുവ നടിയാണ് മാളവിക മോഹനൻ.പ്രശക്ത ചായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. 

നിരവധി പരസ്യ ചിത്രങ്ങളിലും മാളവിക വേഷമിട്ടു. രണ്ടായിരത്തി പതിമൂന്നിലാണ് മാളവിക മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പ്രശക്ത ചായാഗ്രാഹകനായ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്ത പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിക്കുന്നത്.ദുൽക്കർ സൽമാൻ നായകനായി എത്തിയ ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണ് മാളവിക അവതരിപ്പിച്ചത്.

ചിത്രത്തിൽ മാളവിക ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത് എങ്കിലും ചിത്രം വേണ്ടത്ര വിജയം കൈവരിച്ചില്ല.പിന്നീട് ആസിഫലി നായക വേഷത്തിൽ എത്തിയ നിർണ്ണായകം എന്നചിത്രത്തിലും മാളവിക വേഷമിട്ടു.

ഈ ചിത്രത്തിൽ തകർപ്പൻ പ്രകടനം കഴ്ച്ചവെച്ച മാളവിക പ്രേക്ഷകരെ ഞെട്ടിച്ചു എന്നുതന്നെ പറയാം. ഈ ചിത്രത്തിലെ അഭിനയ മികവിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.

നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടു. ഇപ്പോഴും മോഡലിങ് രംഗത്ത് മിന്നിത്തിളങ്ങി നിൽക്കുന്ന താരമാണ്. മാളവിക താരം പങ്കുവെച്ച ഏറ്റവും പുതിയ ഗ്ലാമർ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു അതി സുന്ദരിയായി കിടുക്കാച്ചി ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷ പെടുന്നത് . താരത്തിന്റെ ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു

### Related Links & Sources
- [Original Story Source](https://moviemax.in/news/39052/malavika-mohanan-shares-beautiful-glamor-pictures)