---
title: "ഡോക്ടറെ കുടുക്കാൻ ഹണിട്രാപ്പോ? മൂന്ന് ലക്ഷത്തിന്റെ ഫോണുകൾ തട്ടിയെടുത്ത കേസിൽ നടി അതുല്യ ചന്ദ്രയ്ക്കെതിരെ അന്വേഷണം, കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത"
english_title: "Honeytrap to Trap Doctor? Investigation Against Actress Athulya Chandra"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390417/doctor-honeytrap-athulya-chandra-investigation"
published_at: "2026-11-06T06:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed2cc5d1975_doctor-honeytrap-athulya-chandra-investigation.jpg"
keywords: ["KeralaPolice", "HoneytrapProbe", "AthulyaChandra", "KochiCrime", "DoctorAssault"]
---

# ഡോക്ടറെ കുടുക്കാൻ ഹണിട്രാപ്പോ? മൂന്ന് ലക്ഷത്തിന്റെ ഫോണുകൾ തട്ടിയെടുത്ത കേസിൽ നടി അതുല്യ ചന്ദ്രയ്ക്കെതിരെ അന്വേഷണം, കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത

> **Lead Summary:** **കൊ**ച്ചി പൊന്നുരുന്നിയിൽ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി മർദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തത് നടി അതുല്യയുടെ ആസൂത്രണ പ്രകാരമെന്ന് പൊലീസ്. ഡോക്ടറും അതുല്യയുടെ ബന്ധുവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് പിന്നിൽ. പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും മറ്റൊരു പ്രതിയായ ബിപിനും പണം ആവശ്യപ്പെട്ടു.

## Article Content

**കൊ**ച്ചി പൊന്നുരുന്നിയിൽ ഡോക്ടറെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി മർദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തത് നടി അതുല്യയുടെ ആസൂത്രണ പ്രകാരമെന്ന് പൊലീസ്. ഡോക്ടറും അതുല്യയുടെ ബന്ധുവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് പിന്നിൽ. പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും മറ്റൊരു പ്രതിയായ ബിപിനും പണം ആവശ്യപ്പെട്ടു.

ഡോക്ടർ വഴങ്ങാതായതോടെ മർദിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതുല്യയുടെ ബന്ധുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. നടന്നത് ഹണിട്രാപ്പാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സിനിമാതാരമായ ബിപിൻ പെരുമ്പള്ളിയുടെ സഹായി വിഷ്ണു പിടിയിലായിട്ടുണ്ട്. ഇയാൾ അടിപിടി ഉൾപ്പെടെ എട്ട് കേസുകളിൽ പ്രതിയാണ്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ബിപിൻ പെരുമ്പള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.

ബാക്കിയുള്ള പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് ഡോക്ടർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടറുടെ ഫോൺ എടുത്ത ജിം ട്രെയിനർ ഉൾപ്പെടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

അതുല്യ ചന്ദ്രന്റെ അമ്മയുടെ സഹോദരിക്ക് രോഗമാണെന്ന് അറിയിച്ചാണ് മുൻപരിചയമുള്ള ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലുള്ളത്.

Police are probing whether the assault and theft of phones from a doctor in Kochi’s Ponnurunni were part of a planned honeytrap involving actress Athulya Chandra. The case, which names 12 accused, may lead to more arrests as investigators examine the role of other suspects and possible blackmail.

### Related Links & Sources
- [Original Story Source](https://moviemax.in/news/390417/doctor-honeytrap-athulya-chandra-investigation)