---
title: "ചികിത്സ വേണമെന്ന പേരില്‍ ഡോക്ടറെ വിളിച്ചുവരുത്തി കവര്‍ച്ച, ക്രൂരമര്‍ദ്ദനം; നടി അതുല്യ ചന്ദ്രന്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍"
english_title: "Doctor Lured for Treatment, Robbed and Assaulted; Actress Athulya Chandran Among Three in Custody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390368/athulya-chandran-kochi-doctor-attack-case"
published_at: "2026-11-05T17:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec72b000aeb_athulya-chandran-kochi-doctor-attack-case.jpg"
keywords: ["AthulyaChandran", "KochiNews", "DoctorAttack", "KeralaCrime", "PoliceInvestigation"]
---

# ചികിത്സ വേണമെന്ന പേരില്‍ ഡോക്ടറെ വിളിച്ചുവരുത്തി കവര്‍ച്ച, ക്രൂരമര്‍ദ്ദനം; നടി അതുല്യ ചന്ദ്രന്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

> **Lead Summary:** കൊച്ചിയിൽ യുവഡോക്ടറെ ആക്രമിച്ച കേസിൽ അഭിഭാഷകയും നടിയുമായ അതുല്യ ചന്ദ്രൻ അടക്കം മൂന്നുപേർ കസ്റ്റഡിയിൽ. ചികിത്സ വേണമെന്ന പേരിൽ ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദ്ദിച്ച് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നതാണെന്ന് പൊലീസ് പറയുന്നു.

## Article Content

കൊച്ചിയിൽ യുവഡോക്ടറെ ആക്രമിച്ച കേസിൽ അഭിഭാഷകയും നടിയുമായ അതുല്യ ചന്ദ്രൻ അടക്കം മൂന്നുപേർ കസ്റ്റഡിയിൽ. ചികിത്സ വേണമെന്ന പേരിൽ ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദ്ദിച്ച് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നതാണെന്ന് പൊലീസ് പറയുന്നു.

ഈ മാസം രണ്ടാം തീയതി സന്ധ്യയ്ക്കാണ് വൈറ്റില പൊന്നുരുന്നിയിൽ കേസിന് ആസ്പദമായ സംഭവം നടന്നത്. അതുല്യയുടെ അമ്മയുടെ അനിയത്തിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഡോക്ടറെ മർദ്ദിക്കുകയും ഫോണുകൾ കവർന്നെടുക്കുകയും ചെയ്തുവെന്നാണ് പരാതി.

മർദ്ദനത്തിന് ശേഷം ഡോക്ടറോട് പണം ആവശ്യപ്പെട്ടതായും, നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നിൽ കവർച്ച മാത്രമാണോ പ്രേരണയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.

കേസിൽ ആകെ 12 പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ പലരും ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവരാണെന്ന സൂചനയുമുണ്ട്. അതുല്യയ്‌ക്കൊപ്പം നടൻ ബിബിൻ പെരുമ്പള്ളിയും ഉണ്ടായിരുന്നുവെന്നാണ് വിവരം.

കസ്റ്റഡിയിലുള്ള പ്രതികളെ കടവന്ത്ര പൊലീസ് ഉടൻ കോടതിയിൽ ഹാജരാക്കും. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Three people, including lawyer and actress Athulya Chandran, have been taken into custody in Kochi over the assault and robbery of a young doctor. Police say the doctor was summoned on the pretext of treatment, beaten, and robbed of mobile phones worth around ₹3 lakh.

### Related Links & Sources
- [Original Story Source](https://moviemax.in/news/390368/athulya-chandran-kochi-doctor-attack-case)