---
title: "'എന്റെ പ്രണയത്തിന്റെ പുഴ', നവ്യാ നായരുടെ കുറിപ്പ് ചര്‍ച്ചയാകുന്നു"
english_title: "Navya Nair's new post is being discussed now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/39034/navya-nairs-new-post-is-being-discussed-now"
published_at: "2022-04-24T10:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6264dc0fa4cd2_.jpg"
keywords: []
---

# 'എന്റെ പ്രണയത്തിന്റെ പുഴ', നവ്യാ നായരുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നവ്യാ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നവ്യാ നായര്‍ സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നവ്യാ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നവ്യാ നായര്‍ സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് ഒരു മനോഹരമായ കുറിപ്പ് നവ്യാ നായര്‍ പങ്കുവെച്ചതാണ് ചര്‍ച്ചയാകുന്നത് (Navya Nair). പ്രണയം പുഴപോലെയാണ് തിരിച്ചു ഒഴുകാൻ കഴിയില്ല, ഒഴുക്കിന്റെ വേഗതയും ഗതി വിഗതികളും കാലാവസ്ഥയ്ക്കും കാലത്തിനും അനുസരിച്ചും ആയിരിക്കും.

**

ചില കാലത്തു അത് കുത്തിയൊഴുകി ഒഴുകും ചിലപ്പോൾ സർവ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും. കടുത്ത വേനലിൽ വറ്റി വരണ്ടു നെഞ്ചു പിളർന്ന തരിശ് മണ്ണായി മാറും.

മറ്റൊരു ഇടവപ്പാതിയിൽ മുറിവുകൾ തുന്നിച്ചേർത്തു സജലമായി മാറും. ഇതിനിടയിൽ പരിഭവങ്ങളും സങ്കടങ്ങളുമൊക്ക ഉണ്ടാകും പക്ഷെ നമ്മളൊരിക്കലും പുഴ അല്ല അത്, വെറും നീർച്ചാലെന്ന് വിളിക്കാറില്ല.

[https://www.instagram.com/navyanair143/?utm_source=ig_embed&ig_rid=38b814a0-4466-4777-9919-3b9ce95cb933**](https://www.instagram.com/navyanair143/?utm_source=ig_embed&ig_rid=38b814a0-4466-4777-9919-3b9ce95cb933)

ഒഴുകി ഒഴുകി സമുദ്രത്തിന്റെ വിശാലതയിലേക്കു എത്തുമ്പോഴും വീണ്ടും ഒഴുകാൻ അവിടെ പുഴ ഉണ്ടാകും, എന്റെ പ്രണയത്തിന്റെ പുഴ എന്നാണ് നവ്യാ നായര്‍ എഴുതിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/39034/navya-nairs-new-post-is-being-discussed-now)