---
title: "'എനിക്ക് വേണ്ടി ഒരുമിച്ച് ജീവിക്കേണ്ടെന്ന് ഞാനാണ് പറഞ്ഞത്, എനിക്ക് അന്ന് 17 വയസ്'; മഞ്ജു പിള്ളയുടെ വിവാഹമോചനത്തിൽ മകളുടെ വെളിപ്പെടുത്തൽ"
english_title: "Daya Sujith Opens Up on Her Parents' Divorce"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390269/daya-sujith-opens-up-parents-divorce"
published_at: "2026-11-05T08:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aebf14a73237_daya-sujith-opens-up-parents-divorce.jpg"
keywords: ["DayaSujith", "ManjuPillai", "SujithVasudev", "MalayalamCinema", "PodcastInterview"]
---

# 'എനിക്ക് വേണ്ടി ഒരുമിച്ച് ജീവിക്കേണ്ടെന്ന് ഞാനാണ് പറഞ്ഞത്, എനിക്ക് അന്ന് 17 വയസ്'; മഞ്ജു പിള്ളയുടെ വിവാഹമോചനത്തിൽ മകളുടെ വെളിപ്പെടുത്തൽ

> **Lead Summary:** **ന**ടി മഞ്ജു പിള്ളയുടെയും ക്യാമറാമാൻ സുജിത്ത് വാസുദേവിന്റെയും വിവാഹമോചനത്തെക്കുറിച്ച് മകൾ ദയ സുജിത്ത് തുറന്നു പറഞ്ഞു. സന്തോഷമില്ലാത്ത ബന്ധത്തിൽ ഒരുമിച്ച് തുടരേണ്ടതില്ലെന്ന് താനാണ് മാതാപിതാക്കളോട് പറഞ്ഞതെന്നും, അത് കുറച്ചുകൂടി നേരത്തേ പറയണമായിരുന്നു എന്നേ തോന്നിയിട്ടുള്ളൂ എന്നും ദയ വ്യക്തമാക്കി.

## Article Content

**ന**ടി മഞ്ജു പിള്ളയുടെയും ക്യാമറാമാൻ സുജിത്ത് വാസുദേവിന്റെയും വിവാഹമോചനത്തെക്കുറിച്ച് മകൾ ദയ സുജിത്ത് തുറന്നു പറഞ്ഞു. സന്തോഷമില്ലാത്ത ബന്ധത്തിൽ ഒരുമിച്ച് തുടരേണ്ടതില്ലെന്ന് താനാണ് മാതാപിതാക്കളോട് പറഞ്ഞതെന്നും, അത് കുറച്ചുകൂടി നേരത്തേ പറയണമായിരുന്നു എന്നേ തോന്നിയിട്ടുള്ളൂ എന്നും ദയ വ്യക്തമാക്കി.

കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലായിരുന്നു ദയയുടെ പ്രതികരണം. ആ സമയത്ത് തനിക്ക് പതിനേഴോ പതിനെട്ടോ വയസായിരുന്നു എന്നും, എനിക്ക് വേണ്ടി ഒരുമിച്ച് തുടരേണ്ടതില്ലെന്ന് താൻ ഇരുവരോടും പറഞ്ഞതായും ദയ പറഞ്ഞു. അവര്‍ ഒട്ടും ഹാപ്പിയായിരുന്നില്ലെന്നും, ഒരു ബന്ധത്തില്‍ മറ്റുള്ളവര്‍ മാത്രം സന്തോഷിച്ചാല്‍ പോരല്ലോ, നമ്മളും സന്തോഷിക്കണ്ടേ എന്നും ദയ ചോദിച്ചു.

മാതാപിതാക്കളുടെ പ്രധാന ആശങ്ക സമൂഹം എന്തു ചിന്തിക്കുമെന്നതായിരുന്നുവെന്നും ദയ പറഞ്ഞു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ സമൂഹം അത് മറക്കും, പക്ഷേ നമുക്ക് നമ്മുടെ സന്തോഷവും മാനസികാരോഗ്യവുമല്ലേ വലുത് എന്നായിരുന്നു തന്റെ നിലപാടെന്നും അവര്‍ വ്യക്തമാക്കി. പിരിയാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ പിരിയാനും, അല്ലെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കാനും താന്‍ പറഞ്ഞതായി ദയ പറഞ്ഞു.

പിന്നീട് അവർ പിരിഞ്ഞു, ഡിവോഴ്സ് ആയി എന്നും ദയ പറഞ്ഞു. എനിക്കത് ഇഷ്ടമായി എന്നും, കുറച്ചുകൂടി നേരത്തേ ഞാനത് പറയണമായിരുന്നു എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അമ്മയുടെ രണ്ടാം വിവാഹം കൂടി ആയിരുന്നതുകൊണ്ട് അങ്ങനെയൊരു തീരുമാനമെടുക്കുക പ്രയാസകരമായിരുന്നുവെന്നും ദയ പറഞ്ഞു. സ്ത്രീ ആയതുകൊണ്ടുതന്നെ അമ്മയ്ക്ക് അച്ഛനേക്കാള്‍ കൂടുതല്‍ ഹേറ്റ് കമന്റുകള്‍ ലഭിച്ചുവെന്നും, വിവാഹമോചനത്തിനുശേഷം തന്റെ മാനസികാരോഗ്യവും മെച്ചപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

ശേഷം രണ്ടുപേരുടെയും ജീവിതം ഉയരങ്ങളിലേക്കാണ് പോയതെന്നും, കരിയറിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യകാര്യത്തിലും അമ്മ ഒരുപാട് മെച്ചപ്പെട്ടുവെന്നും ദയ പറഞ്ഞു. അച്ഛന് അദ്ദേഹത്തിന്റെ പാഷനില്‍ തന്നെ മുന്നോട്ടുപോകാന്‍ പറ്റിയെന്നും, ചിലപ്പോള്‍ ചിലതൊക്കെ വിട്ടുകളയുന്നതായിരിക്കും നല്ലതെന്നും ദയ സുജിത്ത് അഭിമുഖത്തില്‍ പറഞ്ഞു.

Daya Sujith spoke candidly about her parents’ divorce, saying she had urged them not to stay together in an unhappy relationship. She said their well-being and mental health mattered more than public opinion, and that the separation ultimately helped both of them move forward in life and work.

### Related Links & Sources
- [Original Story Source](https://moviemax.in/news/390269/daya-sujith-opens-up-parents-divorce)