---
title: "ഇനി കാടിനും കാവലായി താരത്തിളക്കം; വനംവകുപ്പ് ബ്രാൻഡ് അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും"
english_title: "Prithviraj and Kunchacko Boban named Forest Department ambassadors"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390229/prithviraj-kunchacko-boban-forest-ambassadors"
published_at: "2026-11-04T20:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb44ce58530_prithviraj-kunchacko-boban-forest-ambassadors.jpg"
keywords: ["PrithvirajSukumaran", "KunchackoBoban", "KeralaForestDepartment", "KeralaNews", "BrandAmbassador"]
---

# ഇനി കാടിനും കാവലായി താരത്തിളക്കം; വനംവകുപ്പ് ബ്രാൻഡ് അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും

> **Lead Summary:** ** കേ**രള വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും നിയോഗിക്കപ്പെട്ടു. വനം-വന്യജീവി സംരക്ഷണ ബോധവത്കരണവും വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണവും ഉൾപ്പെടെ ഏഴോളം പ്രവർത്തന മേഖലകളാണ് ഇരുവർക്കും നൽകിയിരിക്കുന്നത്.

## Article Content

** കേ**രള വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും നിയോഗിക്കപ്പെട്ടു. വനം-വന്യജീവി സംരക്ഷണ ബോധവത്കരണവും വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണവും ഉൾപ്പെടെ ഏഴോളം പ്രവർത്തന മേഖലകളാണ് ഇരുവർക്കും നൽകിയിരിക്കുന്നത്.

വനംവകുപ്പിന്റെ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വനം-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്താനുമാണ് ഈ നടപടി.

ഓണററി അടിസ്ഥാനത്തിലാണ് ഇരുവരെയും നിയോഗിച്ചിരിക്കുന്നത്. പൊതുപരിപാടികളും ഡിജിറ്റൽ മാധ്യമങ്ങളും വഴി വനങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാനും വകുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും പൊതുസേവനങ്ങൾക്കും പിന്തുണ നൽകാനും ഇവർക്ക് ചുമതല നൽകിയിട്ടുണ്ട്.

കുട്ടികളിലും യുവാക്കളിലും പ്രകൃതി സ്‌നേഹം വളർത്തുന്നതിനായി വിദ്യാഭ്യാസ പരിപാടികളിലും ഇവർ ഇടപെടും. വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ബോധവൽക്കരണ സന്ദേശങ്ങളും വീഡിയോകളും പങ്കുവെക്കും. സിനിമ എന്ന മാധ്യമം ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.

വനസംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക, വനമേഖലകളിലെ നിർമാണങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുക, മനുഷ്യ-വന്യജീവി സംഘർഷങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് വകുപ്പ് ലക്ഷ്യമിടുന്നത്. വനമേഖലകളിൽ താമസിക്കുന്നവർക്കുള്ള മുന്നറിയിപ്പുകൾ നൽകുന്നതിനും ബോധവത്കരണം നടത്തുന്നതിനുമായി ഹ്രസ്വ വീഡിയോകളും നിർമിക്കും.

ഫെബ്രുവരിയിൽ വനംവകുപ്പ് ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരള എന്ന പേരിൽ അന്താരാഷ്ട്ര ഫെസ്റ്റിവൽ നടത്തുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ നേരത്തെ അറിയിച്ചിരുന്നു. അതിൽ ബ്രാൻഡ് അംബാസഡർമാരെയും ഉൾപ്പെടുത്തി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

The Kerala Forest Department has appointed actors Prithviraj and Kunchacko Boban as brand ambassadors on an honorary basis. They will support forest and wildlife conservation awareness, departmental campaigns, educational outreach, and digital promotions across multiple initiatives.

### Related Links & Sources
- [Original Story Source](https://moviemax.in/news/390229/prithviraj-kunchacko-boban-forest-ambassadors)