---
title: "സിനിമയില്‍ 'അയ്യപ്പാ' എന്ന് പറയുന്ന പയ്യനില്ലേ? അടിപൊളി, ഞാന്‍ കുറെ ചിരിച്ചു; 'മലർ മിസ്സിന്' ജോർജിന്റെ സർപ്രൈസ് കോൾ"
english_title: "Nivin Pauly’s Surprise Call to Sai Pallavi Goes Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390124/nivin-pauly-surprise-call-sai-pallavi"
published_at: "2026-11-04T07:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea9315171c3_nivin-pauly-surprise-call-sai-pallavi.jpg"
keywords: ["NivinPauly", "SaiPallavi", "Premam", "TeluguTalkShow", "MalayalamCinema"]
---

# സിനിമയില്‍ 'അയ്യപ്പാ' എന്ന് പറയുന്ന പയ്യനില്ലേ? അടിപൊളി, ഞാന്‍ കുറെ ചിരിച്ചു; 'മലർ മിസ്സിന്' ജോർജിന്റെ സർപ്രൈസ് കോൾ

> **Lead Summary:** പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ പ്രിയ ജോഡികളാണ് നിവിൻ പോളിയും സായ് പല്ലവിയും. ഇപ്പോഴിതാ, സായ് പല്ലവിക്ക് നിവിൻ പോളി നൽകിയ സർപ്രൈസ് ഫോൺ കോളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

## Article Content

പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ പ്രിയ ജോഡികളാണ് നിവിൻ പോളിയും സായ് പല്ലവിയും. ഇപ്പോഴിതാ, സായ് പല്ലവിക്ക് നിവിൻ പോളി നൽകിയ സർപ്രൈസ് ഫോൺ കോളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ജഗപതി ബാബു ഹോസ്റ്റ് ചെയ്യുന്ന ഒരു പ്രമുഖ തെലുങ്ക് ടോക്ക് ഷോയിൽ അതിഥിയായി എത്തിയ സായ് പല്ലവിയെ ഞെട്ടിച്ചുകൊണ്ട് അവതാരകൻ തത്സമയം നിവിൻ പോളിയെ ലൈവിൽ കണക്റ്റ് ചെയ്ത് കൊടുക്കുകയായിരുന്നു.

നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം 'ബത്‌ലഹേം കുടുംബ യൂണിറ്റിനെ' കുറിച്ചാണ് സായ് പല്ലവി കൂടുതലും സംസാരിച്ചത്. രണ്ടുദിവസം മുൻപ് ചിത്രം കണ്ടുവെന്നും സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും താരം പറഞ്ഞു.

സായ് പല്ലവിയുടെ വാക്കുകളിങ്ങനെ: മമിത ചെയ്ത കഥാപാത്രം അതിമനോഹരമായിരുന്നു. പിന്നെ, സിനിമയിൽ ഡയറക്ടർ കഥാപാത്രം ചെയ്ത പുള്ളിയില്ലേ? ഓരോ തവണയും 'അയ്യപ്പ' എന്ന് പറയുമ്പോൾ ഞാൻ പൊട്ടിച്ചിരിക്കും. അത് ശരിക്കും ഇഷ്ടപ്പെട്ടു. ആ സീൻ കാണാൻ തന്നെ ഒരു പ്രത്യേക രസമായിരുന്നു.

നിവിൻ പോളിയുടെ സുഖവിവരമെല്ലാം അന്വേഷിച്ച സായ് പല്ലവി തന്നെ വിളിച്ചത് ശരിക്കും സർപ്രൈസ് ആയി പോയെന്നും വിളിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും പറഞ്ഞു.

സിനിമ കണ്ടതിന് ശേഷം അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു എന്നും ഇങ്ങോട്ട് വിളിച്ചപ്പോൾ ഒരുപാട് സന്തോഷമായെന്ന് പറയുന്നതും വീഡിയോയിലുണ്ട്. വരാനിരിക്കുന്ന ചിത്രം 'രാമായണം: പാർട്ട് 1'-ൽ സീതയായി വേഷമിടുന്ന സായ് പല്ലവിക്ക് നിവിൻ പോളി ആശംസകളും അറിയിച്ചു.

നിവിൻ പോളി ഫാൻസ് പേജുകളിലെല്ലാം വീഡിയോ വൈറലാവുന്നുണ്ട്. ഡയറക്ടറിന്റെ പേര് സംഗീത് പ്രതാപ് എന്നാണെന്നും അദ്ദേഹത്തിന്റെ മറ്റ് സിനിമകൾ കൂടി കാണൂ. കൂടുതൽ ചിരിക്കാൻ താരത്തിന് കഴിയും എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

‘പ്രേമം’ റിലീസ് ചെയ്ത് പത്ത് വർഷത്തോളമാകുമ്പോഴും ഇരുവർക്കുമിടയിലെ സൗഹൃദവും ആത്മബന്ധവും അതുപോലെ തന്നെ നിലനിൽക്കുന്നത് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നെറ്റിസൺസ്.

> Sai Pallavi was pleasantly surprised when host Jagapathi Babu connected her live with Nivin Pauly during a Telugu talk show. She spoke about enjoying Nivin’s latest film and recalled laughing at the director’s repeated “Ayyappa” line, while fans celebrated the duo’s enduring bond from Premam.

### Related Links & Sources
- [Original Story Source](https://moviemax.in/news/390124/nivin-pauly-surprise-call-sai-pallavi)