---
title: "'എട്ടാം ക്ലാസിൽ 15 രൂപയ്ക്ക് ഇഷ്ടികക്കമ്പനിയിൽ പണി, മറ്റുള്ളവർ കഴിക്കുന്നത് നോക്കിനിന്ന ബാല്യം'; മനസ്സ് തുറന്ന് നിർമൽ പാലാഴി"
english_title: "Nirmal Palazhi Opens Up About His Childhood Poverty and Support in Crisis"
publisher: "moviemax.in"
canonical_url: "https://moviemax.in/news/390037/nirmal-palazhi-childhood-poverty-support"
published_at: "2026-11-03T13:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9946015314_nirmal-palazhi-childhood-poverty-support.jpg"
keywords: ["NirmalPalazhi", "MalayalamCinema", "ChildhoodPoverty", "FilmIndustrySupport", "MimicryArtist"]
---

# 'എട്ടാം ക്ലാസിൽ 15 രൂപയ്ക്ക് ഇഷ്ടികക്കമ്പനിയിൽ പണി, മറ്റുള്ളവർ കഴിക്കുന്നത് നോക്കിനിന്ന ബാല്യം'; മനസ്സ് തുറന്ന് നിർമൽ പാലാഴി

> **Lead Summary:** **** പട്ടിണി നിറഞ്ഞ ബാല്യകാലത്തെക്കുറിച്ചും ജീവിതം മാറ്റിമറിച്ച അപകടകാലത്ത് കൂടെനിന്ന സൗഹൃദങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടനും മിമിക്രി കലാകാരനുമായ നിർമൽ പാലാഴി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 15 രൂപ കൂലിക്ക് ഇഷ്ടിക കമ്പനിയിൽ പണിക്ക് പോയിട്ടുണ്ടെന്നും, ആക്സിഡന്റ് പറ്റി കിടപ്പിലായ സമയത്ത് സുഹൃത്തുക്കളും സിനിമാ മേഖലയിലുള്ളവരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും നിർമൽ വെളിപ്പെടുത്തി.

## Article Content

**** പട്ടിണി നിറഞ്ഞ ബാല്യകാലത്തെക്കുറിച്ചും ജീവിതം മാറ്റിമറിച്ച അപകടകാലത്ത് കൂടെനിന്ന സൗഹൃദങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് നടനും മിമിക്രി കലാകാരനുമായ നിർമൽ പാലാഴി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 15 രൂപ കൂലിക്ക് ഇഷ്ടിക കമ്പനിയിൽ പണിക്ക് പോയിട്ടുണ്ടെന്നും, ആക്സിഡന്റ് പറ്റി കിടപ്പിലായ സമയത്ത് സുഹൃത്തുക്കളും സിനിമാ മേഖലയിലുള്ളവരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും നിർമൽ വെളിപ്പെടുത്തി.

**നിർമൽ പാലാഴിയുടെ വാക്കുകൾ:**

> "എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 15 രൂപ കൂലിക്ക് ഇഷ്ടിക കമ്പനിയിൽ പണിക്ക് പോയിട്ടുണ്ട്. മറ്റുള്ളവർ പൊറോട്ടയും ബീഫും കഴിക്കുമ്പോൾ അത് നോക്കിയിരുന്ന കുട്ടിയായിരുന്നു ഞാൻ. ഇന്ന് എനിക്ക് കിട്ടുന്നതിൽ നിന്ന് പറ്റുന്ന സഹായങ്ങളൊക്കെ ചെയ്യാറുണ്ട്. കാരണം മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്."

>  "ആക്സിഡന്റ് പറ്റി കിടപ്പിലായപ്പോഴാണ് കൂടെ ആളുകളുണ്ടെന്ന് മനസ്സിലായത്. 5000 രൂപ സ്റ്റേജ് ഷോയ്ക്ക് കിട്ടുന്ന കൂടെയുള്ള മിമിക്രി ആർട്ടിസ്റ്റുകൾ ആ തുക നേരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അടയ്ക്കുകയായിരുന്നു. ഒന്നൊന്നര കൊല്ലത്തോളം എഴുന്നേൽക്കാൻ പറ്റാത്ത ആ സമയമത്രയും അവർ കൂടെയുണ്ടായിരുന്നു. നടക്കാൻ ഉപയോഗിച്ച വോക്കിംഗ് സ്റ്റിക്ക് വരെ ഹരീഷ് (കണാരൻ) മേടിച്ചു തന്നതാണ്."

>  "'സലാല മൊബൈൽസ്' എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത പരിചയത്തിൽ ദുൽഖർ സൽമാൻ 1 ലക്ഷം രൂപ മിംസ് ആശുപത്രിയിലേക്ക് നൽകി. ഞാൻ എഴുന്നേൽക്കുന്നത് വരെ അന്വേഷിച്ച് മെസ്സേജ് അയക്കുമായിരുന്നു. മമ്മൂക്കയുടെ അറിവോടെയായിരുന്നു ഈ സഹായം. അന്ന് എന്റെ അക്കൗണ്ടിൽ സീറോ ബാലൻസായിരുന്നു. മിംസ് ഹോസ്പിറ്റലിലെ 15 ലക്ഷം രൂപ ബില്ല് എല്ലാവരും ചേർന്നാണ് അടച്ചുതീർത്തത്."

 Actor and mimicry artist Nirmal Palazhi has spoken about the hardships of his childhood, including working in a brick company for just 15 rupees while in eighth grade. He also recalled how friends and people from the film industry supported him financially and emotionally after an accident left him bedridden for over a year.

### Related Links & Sources
- [Original Story Source](https://moviemax.in/news/390037/nirmal-palazhi-childhood-poverty-support)